Advertisement

സുരേഷ് റെയ്നയുടെ പിതാവ് അന്തരിച്ചു

February 6, 2022
Google News 1 minute Read

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്ചന്ദ് റെയ്ന അന്തരിച്ചു. ഏറെക്കാലമായി അർബുദ രോഗബാധിതനായിരുന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള തൻ്റെ വീട്ടിൽ വച്ചായിരുന്നു ത്രിലോക്ചന്ദിൻ്റെ അന്ത്യം. സൈനികനായിരുന്ന അദ്ദേഹം കശ്മീരിലാണ് ജനിച്ചതും വളർന്നതും. എന്നാൽ, 1990ൽ അദ്ദേഹം അവിടെനിന്ന് ഉത്തർപ്രദേശിലെത്തി. വെറും 10,000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ത്രിലോക്ചന്ദ് ഏറെ കഷ്ടപ്പെട്ടാണ് റെയ്നയുടെ പഠനവും ക്രിക്കറ്റ് പരിശീലനവും മുന്നോട്ടുകൊണ്ടുപോയിരുന്നത്.

2020 ഓഗസ്റ്റ് 15നാണ് റെയ്ന രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. മുൻ നായകൻ എംഎസ് ധോണി വിരമിച്ചതിനു പിന്നാലെ റെയ്നയും കളി മതിയാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളിലാണ് റെയ്‌നയും വിരമിക്കൽ പ്രഖ്യാപിച്ചത്.

‘മഹേന്ദ്രസിംഗ് ധോണി, നിങ്ങളോടൊപ്പം കളിക്കാൻ സാധിച്ചത് മനോഹരമായ അനുഭവമായിരുന്നു. ഈ യാത്രയിൽ ഞാനും താങ്കൾക്കൊപ്പം ചേരുന്നു. ഇന്ത്യയ്ക്ക് നന്ദി’ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള റെയ്‌നയുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു. 2005 ൽ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലൂടെയാണ് ഇന്ത്യയ്ക്കായി റെയ്‌ന അരങ്ങേറിയത്. ഇന്ത്യയ്ക്കായി 18 ടെസ്റ്റുകളും 226 ഏകദിനവും 78 ട്വൻി20 മത്സരങ്ങളും കളിച്ച തരാമാണ് റെയ്‌ന. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറി അഞ്ചു വർഷങ്ങൾക്കു ശേഷമായിരുന്നു റെയ്‌നയുടെ ടെസ്റ്റ് അരങ്ങേറ്റം.

Story Highlights: suresh raina father demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here