ഉറുമ്പുകള്‍ക്കായി ഒരു ക്ഷേത്രം…! ‘ഉറുമ്പച്ചന്‍ കോട്ടം’

ഉറുമ്പുകള്‍ക്ക് മാത്രമായൊരു ക്ഷേത്രം. കേട്ടാല്‍ അധികമാരും വിശ്വസിച്ചുവെന്ന് വരില്ല. എന്നാല്‍ കണ്ണൂര്‍ തോട്ടട കിഴുന്നപ്പാറ നിവാസികള്‍ക്ക് ഉറുമ്പുകള്‍ ദൈവതുല്യമാണ്. ഉറുമ്പുകള്‍ക്ക് ദൈവിക പരിവേഷം നല്‍കി ആരാധിക്കുന്ന ക്ഷേത്രവുമുണ്ട്. ഉറുമ്പ് ശല്യം അസഹ്യമാകുമ്പോള്‍ കണ്ണൂരുകാര്‍ക്കുള്ള അഭയ കേന്ദ്രമാണ് ഉറുമ്പച്ചന്‍ കോട്ടം. കണ്ണൂരില്‍ തോട്ടട കിഴുന്നപ്പാറ റൂട്ടില്‍ കുറ്റിക്കകം പ്രദേശത്താണ് ഈ ഉറുമ്പച്ചന്‍ കോട്ടം നിലകൊള്ളുന്നത്. തേങ്ങ ഉടച്ചു തേങ്ങാവെള്ളം സമര്‍പ്പിച്ചാല്‍ ഉറുമ്പച്ചന്‍ പ്രസാദിക്കുമെന്നും അതുവഴി ഉറുമ്പു ശല്യം ശമിക്കുമെന്നുമാണ് വിശ്വാസം.
മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വേറിട്ട് പാതയോരത്ത് വൃത്താകൃതിയില്‍ തറയും ഒരു വിളക്കും മാത്രം. ഇതാണ് ഉറുമ്പച്ചന്‍ കോട്ടം. ഉറുമ്പിവിടെ സാങ്കല്‍പ്പിക പ്രതിഷ്ഠ മാത്രമാണ്.
നാലു നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഗണപതി ക്ഷേത്രം പണിയാന്‍ ഇവിടെ കുറ്റിയടിച്ചിരുന്നു. പിറ്റേന്നു നോക്കിയപ്പോള്‍ കുറ്റിയുടെ സ്ഥാനത്ത് ഉറുമ്പിന്‍ കൂട് കാണുകയും. കുറ്റി കുറച്ചു ദൂരെ മാറി കാണുകയും ചെയ്തു. പുതിയ സ്ഥലത്ത് കുറ്റി കണ്ടിടത്ത് ഗണപതി ക്ഷേത്രം പണിയുകയും ആദ്യം കുറ്റി വച്ചിടത്ത് ഉറുമ്പിന് പൂജ തുടങ്ങുകയും ചെയ്തു.
ഉദയമംഗല ക്ഷേത്രത്തില്‍ പൂജനടക്കുമ്പോള്‍ എല്ലാ മാസവും നിവേദ്യം ആദ്യം നല്‍കുന്നത് ഉറുമ്പുകള്‍ക്കാണ്. ഇവിടെ പൂജ ചെയ്ത ശേഷമാണ് ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നത്. സുബ്രമണ്യന്റെ ചൈതന്യം ഇവിടെ ഉണ്ടെന്ന വിശ്വാസത്തില്‍ ദിവസവും വിളക്കും വയ്ക്കുന്നുണ്ട്. വിശ്വാസികള്‍ കൊണ്ടു വരുന്ന നാളികേരം ഉടച്ച് വെള്ളം തറയിലൊഴുക്കുന്നതാണ് വഴിപാട്. ഭക്തര്‍ സമര്‍പ്പിക്കുന്ന നാളികേരം പൂജാരിയാണ് ഉടയ്ക്കുക. നാളികേരത്തിനുള്ളിലെ വെള്ളം ക്ഷേത്രത്തിലെ തറയിലൊഴുക്കുകുകയും ചെയ്യും.
Story Highlights: urumbachen kottam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here