Advertisement

ഒറ്റ ദിവസം സക്കര്‍ബര്‍ഗിന് നഷ്ടം 240 ബില്യണ്‍ യുഎസ് ഡോളര്‍

February 6, 2022
1 minute Read

ഓഹരി വിപണിയില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയേറ്റ് ഫെയ്‌സ്ബുക്ക്. 240 ബില്യണ്‍ യുഎസ് ഡോളറാണ് (18 ലക്ഷം കോടി) വ്യാഴാഴ്ച കമ്പനിയുടെ വിപണി മൂല്യത്തില്‍നിന്ന് നഷ്ടമായത്. 18 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഫെയ്‌സ്ബുക്കിന്റെ പ്രതിദിന സജീവ ഉപഭോക്താക്കളില്‍ കുറവു രേഖപ്പെടുത്തിയത്. നിക്ഷേപകര്‍ കൂട്ടമായി പിന്‍വലിഞ്ഞതോടെ മെറ്റയുടെ ഓഹരിയില്‍ 26.4% നഷ്ടം രേഖപ്പെടുത്തി. ഇതോടെ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ വ്യക്തിഗത ആസ്തിയില്‍ 31 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഡാറ്റ ഉപഭോഗത്തില്‍ ടിക് ടോക്ക്, യൂട്യൂബ് തുടങ്ങിയ എതിരാളികളില്‍ നിന്നും വന്‍ ഭീഷണിയാണ് ഫെയ്‌സ്ബുക്ക് നേരിടുന്നത്. വരുമാനത്തിലും കുറവു രേഖപ്പെടുത്തി. പരസ്യദാതാക്കള്‍ ചെലവഴിക്കല്‍ വെട്ടിക്കുറച്ചാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. ഉപഭോക്താക്കള്‍, പ്രത്യേകിച്ചും യുവാക്കള്‍ മറ്റ് മാധ്യമങ്ങളിലേക്ക് ചേക്കേറിയതാണ് വളര്‍ച്ചയെ ബാധിച്ചതെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.

Story Highlights: Zuckerberg lost $ 240 billion in a single day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top