യു.പിയിലെ തെരഞ്ഞെടുപ്പ് റാലി റദ്ദ് ചെയ്തതില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ജയന്ത് ചൗധരി

ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നടത്താനിരുന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റദ്ദ് ചെയ്തതില്‍ പരിഹാസവുമായി രാഷ്ട്രീയ ലോക് ദള്‍ (ആര്‍.എല്‍.ഡി) ഉപാധ്യക്ഷന്‍ ജയന്ത് ചൗധരി രംഗത്ത്. (modi)
സമാജ്വാദി പാര്‍ട്ടിയുടെ സഖ്യകക്ഷിയാണ് ആര്‍.എല്‍.ഡി. പടിഞ്ഞാറന്‍ യു.പിയിലെ കര്‍ഷകര്‍ക്കും ജാട്ടുകള്‍ക്കും ഇടയില്‍ വലിയ പിന്തുണയുള്ള നേതാവാണ് ജയന്ത് ചൗധരി. ബി.ജെ.പി ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെന്നും എന്നാല്‍ അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് അവരെ നേരിട്ടെത്തി അഭിസംബോധന ചെയ്യാന്‍ മോദി തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചു.
Read Also :പെഗാസസ് ഉപയോഗിച്ച് നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ ആക്രമിച്ചു; രാഹുൽഗാന്ധി
ബി.ജെ.പിയുടെ വാഗ്ദാനങ്ങള്‍ പൊള്ളത്തരമാണ്. ബിജ്നോറില്‍ മെച്ചപ്പെട്ട വികസനവും വൈദ്യുതിയും എത്തിക്കുമെന്ന് അവര്‍ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. അവര്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് ഭയമാണ് പ്രധാനമന്ത്രി അവരെ സന്ദര്‍ശിക്കാത്തത്. ഇതാണ് ബി.ജെ.പിയുടെ ‘കാലാവാസ്ഥ പെട്ടന്ന് മോശമാകാന്‍’ കാരണമെന്നും മീററ്റ് കന്റോണ്‍മെന്റില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ മോശമായതിനാല്‍ മോദി നേരിട്ടെത്തില്ലെന്ന് ബി.ജെ.പി അറിയിച്ചതിന് പിന്നാലെ കാലാവസ്ഥ ആപ്പിലെ വിവരങ്ങള്‍ ജയന്ത് ചൗധരി ട്വീറ്റ് ചെയ്തിരുന്നു. ആപ്പില്‍ സൂചിപ്പിക്കുന്നത് ബിജ്നോറില്‍ നല്ല കാലാവസ്ഥയാണെന്നാണ്. എന്നാല്‍ നിലവിലെ ബി.ജെ.പിയുടെ കാലാവസ്ഥ വളരെ മോശമാണെന്നും ചൗധരി പരിഹസിച്ചു.
Story highlights: After PM Modi cancels Bijnor rally RLDs Jayant Chaudhary takes a swipe
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here