Advertisement

ദിലീപിന്റെ മുൻകൂർ ജാമ്യം; അപ്പീലുമായി തത്കാലം സുപ്രിംകോടതിയിലേക്കില്ലെന്ന് പ്രോസിക്യൂഷൻ

February 7, 2022
Google News 2 minutes Read
dileep prosecution supreme court

ഗൂഢാലോചനക്കേസിൽ ഹൈക്കോടതി ദിലീപിനു മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ പ്രോസിക്യൂഷൻ സുപ്രിംകോടതിയെ സമീപിക്കില്ലെന്ന് റിപ്പോർട്ട്. തത്കാലം സുപ്രിംകോടതിയിൽ അപ്പീൽ നൽകേണ്ടെന്നും അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ അപ്പോൾ ആലോചിക്കാം എന്നുമാണ് പ്രോസിക്യൂഷൻ്റെ നിലപാട്. ഹൈക്കോടതി വിധി പൂർണമായും പ്രതിഭാഗത്തിന് അനുകൂലമാണെന്നും അതുകൊണ്ട് തന്നെ സുപ്രിംകോടതിയെ സമീപിച്ചാൽ അപ്പീൽ തള്ളാനാണ് സാധ്യതയെന്നും പ്രോസിക്യൂഷൻ കണക്കുകൂട്ടുന്നു. നേരത്തെ, വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാമെന്ന് പ്രോസിക്യൂഷൻ തീരുമാനിച്ചിരുന്നു. എന്നാൽ, വിധിപ്പകർപ്പ് വായിച്ചതിനു ശേഷമാണ് അത് വേണ്ടെന്ന് പ്രോസിക്യൂഷൻ തീരുമാനിച്ചത്. (dileep prosecution supreme court)

Read Also : ദിലീപിന്റെ മുൻകൂർ ജാമ്യം; പ്രോസിക്യൂഷൻ സുപ്രിംകോടതിയിലേക്ക്

ഉപാധികളോടെയാണ് കോടതി ദിലീപിനും മറ്റ് പ്രതികൾക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസ് പി ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിന്റെ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ദിലീപിനെക്കൂടാതെ, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടിഎൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത്ത് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകളാണു ജസ്റ്റിസ് പി ഗോപിനാഥ് പരിഗണിച്ചത്.

ഉപാധികളോടെയാണ് ജാമ്യം നൽകുന്നതെന്ന് വ്യക്തമാക്കിയ കോടതി ഉപാധികൾ ലംഘിച്ചാൽ പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ സാധാരണ കേസുകളിലെ ജാമ്യ വ്യവസ്ഥയ്ക്ക് സമാനമായ ഉപാധികൾ മാത്രമാണ് നൽകിയിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.

Read Also : ഗൂഢോലോചനക്കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം

മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി അന്വേഷണ സംഘം രാവിലെ മുതൽ വീടിന് സമീപത്തുണ്ടായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീടിന് സമീപത്തായി നിരവധി പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ജാമ്യഹർജി തള്ളിയാൽ വീട്ടിൽ ദിലീപുണ്ടോയെന്ന് അന്വേഷിച്ച് കയറാനായിരുന്നു പൊലീസ് നീക്കം. ദിലീപിന്റെ സഹോദരൻ അനൂപിന്റെ വീടിന് മുന്നിലും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാത്തിരുന്നിരുന്നു. എന്നാൽ കോടതി വിധി വന്നതോടെ രണ്ടിടത്ത് നിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പിൻവലിഞ്ഞു.

Story Highlights: dileep anticipatory bail prosecution supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here