ഗുണ്ടാ തലവൻ ‘മെന്റൽ ദീപു’ മരിച്ചു; ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു

ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് മെന്റൽ ദീപു (37) മരിച്ചു. മദ്യപിക്കുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവിനു നേരെ ആക്രമണമുണ്ടായത്.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : സമൂഹമാധ്യമങ്ങളിലൂടെ പൊലീസിനെ വെല്ലുവിളിച്ച് മുങ്ങിയ ഗുണ്ടാ നേതാവ് പല്ലൻ ഷൈജു പിടിയിൽ
അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. ചന്തവിളയിൽ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവർ ദീപുവിനെ ആക്രമിച്ചത്.
Story Highlights: Gunda leader ‘Mental Deepu’ died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here