ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം; ഗവർണർ ഒപ്പിട്ടു

ലോകായുക്ത നിയമഭേദഗതിക്ക് അംഗീകാരം. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.
വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിനെ കുറിച്ച് മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിരുന്നു. ഓർഡിനൻസ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയത്.
ഓർഡിനൻസ് കൊണ്ട് വരാനിടയായ സാഹചര്യം മുഖ്യന്ത്രി ഗവർണറോട് വിശദികരിച്ചിരുന്നു. നിലവിലെ നിയമത്തിൽ ഭരണഘടന വിരുദ്ധമായ വകുപ്പ് ഉണ്ടെന്നും അത് കൊണ്ടാണ് നിയമ ഭേദഗതി കൊണ്ട് വന്നതെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടന വിരുദ്ധമാണ്. ഇക്കാര്യത്തിൽ സർക്കാരിന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചിരുന്നു.
Read Also : ലോകായുക്ത ഭേതഗതി ഓർഡിനൻസിന് പിന്നിൽ ആഭ്യന്തര,നിയമ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർ; സിപിഐ അസിസ്റ്റന്റ് സെക്രട്ടറി
ഗവര്‍ണര്‍ ഓര്‍ഡിനൻസില്‍ ഒപ്പ് വച്ചത് സർക്കാരിന് ഗുണമാകും. എന്നാൽ പ്രതിപക്ഷത്തിന് വലിയ തിരിച്ചടിയായി അത് മാറുകയും ചെയ്യും. പ്രതിപക്ഷം നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഉറപ്പാണ്. അതേസമയം ഓര്‍ഡിനൻസിൽ ഗവർണർ ഒപ്പുവയ്ക്കാതിരുന്നെങ്കിൽ സര്‍ക്കാരിന് കനത്ത തിരിച്ചടി ആകുമായിരുന്നു. സി പി ഐഎം അടക്കം എതിർപ്പ് പരസ്യമാക്കിയ സാഹചര്യത്തിൽ സിപിഎമ്മിന് അതൊരു ക്ഷീണവുമാകുമായിരുന്നു.
Story Highlights: Lokayukta amendment approved Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here