ഡൽഹിയിൽ മധ്യവയസ്കനെ ബന്ധുക്കൾ കൊലപ്പെടുത്തി

കിഴക്കൻ ഡൽഹിയിലെ ഗാസിപൂരിൽ മധ്യവയസ്കനെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തി. സുനിൽ കുമാറിനെ(40) വെടിവച്ചാണ് കൊലപ്പെടുത്തിയത്. സഹോദരൻ സുധീറാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവസ്ഥലത്തെത്തി സുനിലിനെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തലയുടെ വലതുഭാഗത്താണ് വെടിയേറ്റതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഈസ്റ്റ്) പറഞ്ഞു. മരിച്ചയാളുടെ അമ്മായിയമ്മയുടെ മകൻ ആകാശ്, അമ്മാവന്റെ മകൻ വിശാൽ എന്നിവർ ചേർന്നാണ് കൊലപാതകം നടത്തിയത്. പ്രതികൾക്കെതിരെ സെക്ഷൻ 302 (കൊലപാതകം), ആയുധ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു.
Story Highlights: man-killed-by-his-cousins-in-east-delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here