ഇന്ത്യയുടെ പ്രതിരോധ നീക്കങ്ങളില്‍ ഭയന്ന് പാക്കിസ്ഥാന്‍,
50 ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

ഇന്ത്യ റഫാല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതിന് ബദലായി പാക്ക് വ്യോമസേന പഴയ വിമാനങ്ങള്‍ക്ക് പകരമായി 50 ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ അടുത്ത മാസം വാങ്ങാന്‍ സാദ്ധ്യതയുണ്ടെന്ന് ഏഷ്യന്‍ റിവ്യൂവിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍. 25 ചൈനീസ് ജെ-10 സി യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പാക്ക് വ്യോമസേന ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ മാസം പുറത്തുവന്നിരുന്നു. മാര്‍ച്ച് 23ന് നടക്കുന്ന പാക്കിസ്ഥാന്‍ ദിന പരേഡില്‍ 25 ജെ-10 വിമാനങ്ങള്‍ ഫ്‌ളൈ പാസ്റ്റിന്റെ ഭാഗമാകുമെന്ന് 2021 ഡിസംബറില്‍ റാവല്‍പിണ്ടിയില്‍ നടന്ന പൊതു പരിപാടിയില്‍ പാക്ക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ് തന്നെ പ്രഖ്യാപിച്ചിരുന്നു. (india)
ജെഫ്-17 ബ്ലോക്ക് 3 തണ്ടര്‍ ജെറ്റുകള്‍ വാങ്ങാനുള്ള പാക്ക് വ്യോമസേനയുടെ തീരുമാനം ഇന്ത്യയുടെ എസ്-400 സംവിധാനങ്ങളെ മറികടക്കാനാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചൈനയും പാക്കിസ്ഥാനും സംയുക്തമായാണ് ജെ.എഫ്-17 വികസിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തന്നെ റഷ്യ ഇന്ത്യയിലേക്ക് എസ്-400 ‘ട്രയംഫ്’ സംവിധാനങ്ങളുടെ ആദ്യ ബാച്ച് ഡെലിവറി ആരംഭിച്ചിരുന്നു.
പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വടക്കന്‍ സംസ്ഥാനമായ പഞ്ചാബിലാണ് വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം വിന്യസിക്കുന്നത്. ഏപ്രിലോടെ എസ്- 400 സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. എസ്-400 ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
Read Also : അതിര്‍ത്തി കടന്ന മൂന്ന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്
ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ ഉള്‍പ്പടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ എസ്-400 സാം ബാറ്ററികള്‍ വിന്യസിച്ചേക്കും. ഏകദേശം 22 മാസമായി ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കത്തിലാണ്. അതേസമയം, പോര്‍വിമാനങ്ങളെ നേരിടാന്‍ ഇന്ത്യ എസ് 400 ഉപയോഗിച്ചേക്കുമെന്ന ഭീതിയിലാണ് പാക്കിസ്ഥാന്‍. ഇത്തരം അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനുള്ള തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യാനും പാക്കിസ്ഥാന്‍ ചൈനയുടെ സഹായം തേടുന്നുണ്ട്. മിസൈലുകള്‍, ക്രൂസ് മിസൈലുകള്‍, റോക്കറ്റുകള്‍, വിമാനങ്ങള്‍ തുടങ്ങിയ വിവിധ ആയുധങ്ങളെ പ്രതിരോധിക്കാന്‍ എസ്- 400 സംവിധാനം ഫലപ്രദമാണെന്നാണ് കണക്കുകൂട്ടല്‍.
Story Highlights: Pakistan To Add 50 JF-17 Block III Fighter Jets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here