Advertisement

മഴയത്ത് റോഡില്‍ തെന്നി വീണ് ബൈക്ക് യാത്രികന്‍,
ലോറിയിടിക്കാതെ ഓടി രക്ഷപ്പെട്ടു: വീഡിയോ

February 7, 2022
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മലേഷ്യയില്‍ നടന്ന വാഹനാപകടത്തിന്റെ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. മഴയത്ത് ഹൈവേയില്‍ ഹെല്‍മറ്റ് ധരിച്ച ബെക്ക് യാത്രികന്‍ തെന്നി വീഴുന്നതും പുറകെയെത്തുന്ന ലോറി ഇടിക്കാതെ ഒരു അഭ്യാസിയുടെ മെയ്വഴക്കത്തോടെ ഓടി മാറുന്നതുമാണ് വീഡിയോയിലുള്ളത്. ഈ അപകടവീഡിയോ ലക്ഷക്കണക്കിന് പേരാണ് യൂട്യൂബില്‍ കണ്ടത്. (road accident)

ബൈക്ക് യാത്രികന്റെ പെട്ടെന്നുള്ള പ്രതികരണശേഷി മൂലമാണ് വന്‍ അപകടം ഒഴിവായതെന്ന് വീഡിയോയില്‍ വ്യക്തമാണ്. മറിഞ്ഞ് വീണ ബൈക്ക് ഉപേക്ഷിച്ച് ലോറിയുടെ മുന്നില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു യുവാവ്. ഡ്രൈവിങ്ങിനിടെ അപ്രതീക്ഷിതമായി അപകടമുണ്ടായാല്‍ പെട്ടെന്നുള്ള പ്രതികരണശേഷി എത്രത്തോളം പ്രധാനമാണെന്ന് വ്യക്തമാക്കി തരുന്നതാണ് വീഡിയോ.

Read Also : ആഢംബര ബൈക്കുകളില്‍ മത്സരയോട്ടം; വിഡിയോ സമൂഹ മാധ്യമങ്ങളില്‍; യുവാവിനെതിരെ നടപടി

ജാഗ്രതയില്ലെങ്കില്‍ ഇരുചക്ര വാഹനത്തിലെ യാത്ര എപ്പോഴും ഭീഷണി തന്നെയാണ്. കാറ്റും മഴയും റോഡിലെ വെള്ളക്കെട്ടുകളും കുഴികളും ബൈക്ക് യാത്രികരെയാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ ഹെല്‍മറ്റിന്റെ വൈസര്‍ കാര്യമായി ശ്രദ്ധിക്കണം. രാത്രിയില്‍ ശക്തമായ മഴ പെയ്യുമ്പോള്‍ വൈസര്‍ നല്ലതല്ലെങ്കില്‍ റോഡ് കാണാന്‍ കഴിയില്ല. ഐ.എസ്.ഐ മാര്‍ക്കില്ലാത്ത നിലവാരം കുറഞ്ഞ ഹെല്‍മറ്റ് നിര്‍ബന്ധമായും ഒഴിവാക്കണം. മഴക്കാലമെത്തിയാല്‍ വാഹനത്തിന്റെ ഇലക്ട്രിക്കല്‍ ഭാഗങ്ങളും ബ്രേക്കും കൃത്യമായി പരിശോധിച്ച ശേഷമേ നിരത്തിലിറക്കാവൂ. വാഹനം പഴയതാണെങ്കില്‍ ബ്രേക്ക് ലൈനറില്‍ വെള്ളം കയറി ബ്രേക്കിംഗ് ശേഷി കുറയാന്‍ സാധ്യതയുണ്ട്.

റോഡുകളില്‍ വെള്ളക്കെട്ടുണ്ടെങ്കില്‍ സൈലന്‍സര്‍ വെള്ളത്തില്‍ മുങ്ങാതെ നോക്കണം. ജലനിരപ്പു സൈലന്‍സറിനു മുകളിലാണെങ്കില്‍ ആക്‌സിലേറ്റര്‍ നന്നായി കൊടുത്തുവേണം വാഹനമോടിക്കാന്‍. മഴക്കാലത്ത് റോഡിലേക്കുള്ള കാഴ്ച കുറയുമെന്നതിനാല്‍ ലൈറ്റുകളും ബാറ്ററിയും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കണം. മഴക്കാലത്ത് വേഗത്തില്‍ സഞ്ചരിക്കുന്നത് ഒഴിവാക്കിയാല്‍ത്തന്നെ അപകടങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാനാകും.

Story Highlights: Quick Reflexes Help Motorcyclist Escape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement