പാലിയേക്കര ടോൾ പ്ലാസയിൽ കാർ യാത്രികരും ടോൾ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ

പാലിയേക്കര ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. മുന്നിലെ വാഹന യാത്രക്കാർ പണം നൽകാത്തതിനെ ചൊല്ലി ടോൾ ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ കാത്തുനിൽക്കേണ്ടി വന്ന കാർ യാത്രക്കാരാണ് ആദ്യം പ്രശ്നമുണ്ടാക്കിയയത്. ഷിഫ്റ്റ് ഇൻ ചാർജായ ജീവനക്കാരനെ തല്ലിയതോടെ ടോൾ ജീവനക്കാർ കൂട്ടമായി വന്ന് കാർ യാത്രികരെ ക്രൂരമായി മർദിക്കുകയായിരുന്നു.
Read Also : അതിരപ്പിള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ച് നാട്ടുകാര്‍
ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ടോൾ ജീവനക്കാരോ കാർ യാത്രക്കാരോ പരാതി നൽകിയിട്ടില്ല. അതിനിടെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്.
Story Highlights: Clash at Paliyekkara Toll Plaza
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here