അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം; നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചു
തൃശൂർ അതിരപ്പിള്ളിയിൽ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് കളക്ടർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് തീരുമാനം. വൈകീട്ട് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും.
അതേസമയം മരിച്ച കുട്ടിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. അഞ്ചു ലക്ഷം രൂപ ഇന്ന് തന്നെ നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും. നാട്ടുകാരുടെ ആവശ്യം തീർത്തും ന്യായമാണ്. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. എം എൽ എ മാരുടെ യോഗം ഇന്നുതെന്നെ ചേരുമെന്നും. ശ്വാശ്വത പരിഹാരത്തിന് പുതിയ മാർഗരേഖ കണ്ടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്നലെ വൈകീട്ടാണ് തൃശൂർ അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിലാണ് ഒറ്റയാന്റെ ആക്രമണത്തിൽ അഞ്ച് വയസ് കാരിക്ക് ദാരുണ അന്ത്യം സംഭവിച്ചത്. പുത്തൻചിറ സ്വദേശി കാച്ചാട്ടിൽ നിഖിലിന്റെ മകൾ ആഗ്നിമിയയാണ് മരിച്ചത്. അച്ഛനും മുത്തച്ഛനും ആനയുടെ ആക്രമണത്തിൽ പരുക്കേറ്റു.
മുത്തശ്ശിയുടെ മരണാനന്തര ചടങ്ങുകൾക്ക് കണ്ണംകുഴിയിലെ അമ്മയുടെ വീട്ടിലെത്തിയതായിരുന്നു കുട്ടി. വീടിന് സമീപത്ത് നിന്ന് അൽപം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കിൽ വരികയായിരുന്ന നിഖിലും ഭാര്യാ പിതാവ് ജയനും ആഗ്നിമിയയും ആനയ കണ്ടതോടെ ബൈക്ക് നിർത്തി. ആന ഇവർക്ക് നേരെ തിരിഞ്ഞതോടെ മൂന്നു പേരും ചിതറി ഓടി. ഇതിനിടെ കുട്ടിയെ ആന ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കാണ് ചവിട്ടേറ്റത്.
Read Also : അതിരപ്പിള്ളിയിൽ കുട്ടിയെ കാട്ടാന ചിവിട്ടികൊന്ന സംഭവം; നടപടിക്ക് നിർദേശം നൽകി വനംമന്ത്രി
കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അച്ഛനും മുത്തച്ഛനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാർ ചേർന്ന് ചാലക്കുടി സെന്റ് ജെയിംസ് ആ രൂപത്രിയിൽ എത്തിക്കുകയായായിരുന്നു. ആശുപത്രിയിൽ എത്തുമ്പൊഴക്കും ആഗ്നിമിയ മരിച്ചു.
Story Highlights: elephant attack athirappilly- The locals’ protest ended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here