ഗോവ തെരഞ്ഞെടുപ്പ് 2022; ബിജെപി പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിലെയും ഗോവയിലെയും നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ലോക് കല്യാൺ സങ്കൽപ് പത്ര (തെരഞ്ഞെടുപ്പ് പ്രകടനപത്രിക) ഇന്ന് പുറത്തിറങ്ങും.
കോൺഗ്രസിന്റെയും ആം ആദ്‌മിയുടെയും പ്രകടനപത്രികകൾ ഭരണകക്ഷിയായ ബിജെപിക്ക് ഗോവയിൽ വെല്ലുവിളിയാണ്. 2035 വരെയുള്ള വികസന പദ്ധതികൾ ഉൾപ്പെടുത്തിയാണ് ഗോവയിൽ കോൺഗ്രസിന്റെ വികസന പത്രിക ഇന്നലെ പുറത്തിറക്കിയത്. കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ഇന്നലെ ഗോവയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധിയും ഗോവയിലെത്തും.
Read Also : ബാലചന്ദ്രകുമാറിനെതിരെയുള്ള ബലാത്സംഗക്കേസ്; പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
രണ്ട് വ്യത്യസ്ത പരിപാടികളിലായാണ് പ്രകടനപത്രിക പുറത്തിറക്കുക. മുന്‍പ് ഫെബ്രുവരി 6-നായിരുന്നു പ്രകടനപത്രിക പുറത്തിറക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും അന്തരിച്ച ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറോടുള്ള ആദരസൂചകമായി പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.
ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക ലഖ്‌നൗവിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പ്രകാശനം ചെയ്യും. അതേസമയം, ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രിക പനാജിയിൽ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് പ്രകാശനം ചെയ്യുക.
ഫെബ്രുവരി 14 നാണ് ഗോവയില്‍ തിരഞ്ഞെടുപ്പ് നടക്കുക. അതേസമയം, 7 ഘട്ടങ്ങളിലായാണ് ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍ നടക്കുക.
Story Highlights: goa-assembly-election-2022-bjp’s-poll-manifesto-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here