Advertisement

ജെഎൻയു വൈസ് ചാൻസിലറുടെ വാർത്താ കുറിപ്പിലാകെ തെറ്റുകൾ; ബിജെപി എംഎൽഎ അടക്കം വിസിക്കെതിരെ രംഗത്ത്

February 8, 2022
Google News 2 minutes Read

ന്യൂഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ പുതിയ വൈസ് ചാൻസിലർ ആദ്യമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ ആകെ തെറ്റുകൾ. ജെഎൻയുവിലെ ആദ്യ വനിതാ വിസിയായി ചാർജെടുത്ത ശാന്തിശ്രീ ധുലിപുടി പണ്ഡിറ്റിൻ്റെ വാർത്താ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രസാദിനും നന്ദി അറിയിച്ചുകൊണ്ടായിരുന്നു ശാന്തിശ്രീ ആദ്യ വാർത്താ കുറിപ്പ് ഇറക്കിയത്. ബിജെപി എംപി വരുൺ ഗാന്ധി അടക്കമുള്ളവർ വാർത്താ കുറിപ്പിലെ വ്യാകരണ, അക്ഷരത്തെറ്റുകൾ ചൂണ്ടിക്കാട്ടി രംഗത്തെത്തി. എം ജഗദീഷ് കുമാറിനു പകരക്കാരിയായാണ് ശാന്തിശ്രീ പണ്ഡിറ്റ് ജെഎൻയു വിസിയായി സ്ഥാനമേറ്റെടുത്തത്.

നേരത്തെ തന്നെ ശാന്തിശ്രീക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഒട്ടേറെ വിവാദ ട്വീറ്റുകളാണ് അവരുടെ ട്വിറ്റർ ഹാൻഡിലുകളിൽ ഉണ്ടായിരുന്നത്. ഹിന്ദുത്വ വാദങ്ങളും മുസ്ലിം വിദ്വേഷവുമടങ്ങുന്ന ട്വീറ്റുകൾ പലരും ചൂണ്ടിക്കാണിച്ചതിനു പിന്നാലെ ഈ ട്വിറ്റർ ഹാൻഡിൽ ഡിആക്ടിവേറ്റായി. നടൻ കമൽ ഹാസനെ ‘ഹിന്ദുവിനെ അവഹേളിക്കുന്നവൻ’ എന്നാണ് തൻ്റെ ട്വീറ്റിൽ ശാന്തിശ്രീ വിശേഷിപ്പിച്ചിരുന്നത്. സമത്വമുള്ള ഇന്ത്യക്കായി പ്രവൃത്തി പ്രധാനമാണെന്ന് കരുതിയ ഗോഡ്സെ അതിനു വേണ്ടിയാണ് ഗാന്ധിയെ വധിച്ചത് എന്നും അവർ ട്വീറ്റ് ചെയ്തിരുന്നു. കാർഷിക സമരങ്ങളെ തള്ളിപ്പറഞ്ഞ ഇവർ മുസ്ലിം പള്ളികൾ തകർക്കണമെന്ന ആഹ്വാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Story Highlights: JNU VC Santishree Pandit press release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here