Advertisement

പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും

February 9, 2022
Google News 1 minute Read

സംസ്ഥാന സർക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. നേരത്തെ പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചതായും അദ്ദേഹം അറിയിച്ചു. pinarayivijayan.

ഈ ചുരുങ്ങിയ സമയത്തിൽ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങളിലൂടെ കടന്നു പോയി. കൊവിഡിൻ്റെ രണ്ടും മൂന്നും തരംഗങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചു സാധാരണ നിലയിൽ നടക്കേണ്ട പല പ്രവർത്തനങ്ങളും ഇക്കാരണത്താൽ തടസ്സപ്പെട്ടു.

എന്നാൽ ജനക്ഷേമപ്രവർത്തനങ്ങൾക്ക് തടസം നേരിടാതെ സർക്കാർ പ്രവർത്തിച്ചു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്. അധികാരത്തിൽ വന്ന് പ്രഖ്യാപിച്ച 100 ദിന പദ്ധതികൾ പൂർത്തീകരിച്ചു. ഇപ്പോൾ ഒന്നാം വാർഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികൾ തീർക്കണം.

പുതിയ പദ്ധതികൾ

*രണ്ടാം നൂറ് ദിന പരിപ്പാടിയിൽ 1557 പദ്ധതികൾ

*464714 തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും

*ഉന്നത നിലവാരത്തിൽ ഉള്ള 53 സ്കൂളുകൾ നാടിനു സമർപ്പിക്കും

*അതിഥി തൊഴിലാളികൾക്ക് അടക്കം കൂടുതൽ തൊഴിൽ ദിനങ്ങൾ കൊണ്ട് വരും

*ലൈഫ് മിഷൻ വഴി 20000 വീടുകൾ നിർമ്മിക്കും

*സംസ്ഥാനത് ആകെ വാതിൽപ്പടി സംവിധാനം കൊണ്ട് വരും

*എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ

*15000 പേർക്ക് പട്ടയം നൽകും

*ഭൂമിയിൽ ഡിജിറ്റൽ സർവേ തുടങ്ങും

*ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററിൽ ജൈവ കൃഷി തുടങ്ങും

*23 പുതിയ പോലീസ് സ്റ്റേഷനുകൾക്ക് തറക്കല്ലിടും

*കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമ്മാണം തുടങ്ങും

*കിഫ്‌ബി വഴി ശബരിമല ഇടത്താവളങ്ങൾ നവീകരിക്കും

*ഇടുക്കിയിൽ എയർ സ്ട്രിപ്പ് ഉത്ഘാടനം ചെയ്യും

*1500 റോഡുകളുടെ ഉദ്ഘാടനം നടത്തും

*ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമ്മിച്ച എയർ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും

*മത്സ്യ തൊഴിലാളികൾക്കുള്ള 532 വീടുകളുടെ താക്കോൽ ദാനം നൽകും

*കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാൻ്റുകൾ ഉദ്ഘാടനം ചെയ്യും

കൂടാതെ മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Story Highlights: 100-day-programs-declared-first-anniversary-of-ldf-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here