Advertisement

വിമർശിക്കപ്പെടുന്നവർക്ക് പ്രത്യേക പകയുണ്ടാകും; ശിവശങ്കറിന്റെ പുസ്തകത്തിനെ ന്യായികരിച്ച് മുഖ്യമന്ത്രി

February 9, 2022
Google News 1 minute Read

ശിവശങ്കറിന്റെ പുസ്തകത്തിനെ ന്യായികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും എതിരെയാണ് പുസ്തകത്തിലുള്ളത്.ചില കാര്യങ്ങളെക്കുറിച്ച് പുസ്തകത്തിൽ ശക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞതാണ് ശരി. വിമർശിക്കപ്പെടുന്നവർക്ക് പ്രത്യേക പകയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സർക്കാർ പരിശോധിക്കും.(Pinarayi vijayan)

ലോകായുക്തയുടെയും കോടതിയുടെയും അധികാരങ്ങൾ വ്യത്യസ്തമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോടതിയുടെ അധികാരം കയ്യടക്കുന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്. ലോക്പാൽ നിയമത്തിൽപ്പോലുമില്ലാത്ത വ്യവസ്ഥ മാറ്റണമെന്ന് നിയമോപദേശം ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ഗോവ തെരഞ്ഞെടുപ്പ്, ആം ആദ്മിയുടെയും തൃണമൂലിന്റെയും ലക്ഷ്യം പാര്‍ട്ടി വികസിപ്പിക്കല്‍ മാത്രം; പ്രിയങ്കാ ഗാന്ധി

മലമ്പുഴ രക്ഷാദൗത്യം വൈകി എന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചിലർ എല്ലാം എതിർക്കുന്നു. രക്ഷാപ്രവർത്തനത്തിന് ഒരു കാലതാമസവും വന്നില്ല. പ്രതിപക്ഷം ഒന്നിന്റെയും നല്ല വശം കാണുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കൊവിഡ് മൂന്നാം തരംഗത്തിൽ വ്യത്യസ്ത സ്ട്രാറ്റജിയാണ് സ്വീകരിക്കുന്നതെന്നും ഭൂരിപക്ഷം പേർക്കും രോഗപ്രതിരോധ ശേഷിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗത്തിൽ കേസുകൾ കുറയുന്നുണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. 3.2 ശതമാനം പേർ മാത്രമാണ് ആശുപത്രിയിലുള്ളതെന്നും 54% ഐസിയു കിടക്കകളും ഒഴിവാണെന്നും അദ്ദേഹം അറിയിച്ചു.

Read Also : പുതിയ നൂറുദിന പരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1557 പദ്ധതികൾ നടപ്പാക്കും

ഒമിക്രോൺ തരംഗത്തിൽ ഗൃഹപരിചരണമാണ് ലോകത്താകെയുള്ള രീതിയെന്നും ചൂണ്ടിക്കാട്ടി. പോസ്റ്റ് കൊവിഡ് ക്ലിനിക്കുകൾ സജ്ജമാക്കുമെന്നും 24 ആശുപത്രികളിൽ കാൻസർ ചികിത്സാ സംവിധാനം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ച സേനക്ക് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

മലമ്പുഴയിലെ ചേറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും എല്ലാത്തിനേയും വിമർശിക്കുന്നവരാണ് രക്ഷാപ്രവർത്തനത്തേയും വിമർശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല കാര്യങ്ങളിലും പലരും വിമർശനം ഉന്നയിക്കുകയാണെന്നും പറഞ്ഞു.

Story Highlights: cm-responds-over-shivshankar-swapna-issue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here