Advertisement

53 സ്‌കൂളുകള്‍ കൂടി നാളെ മുതല്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു

February 9, 2022
Google News 0 minutes Read

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായി നിലവില്‍ വന്ന വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച 53 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ. സംസ്ഥാനതല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ്. പൂവച്ചലിലും മറ്റിടങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയും രാവിലെ 11 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനായിരിക്കും.
മൊത്തം 90 കോടി രൂപ ചെലവിട്ടാണ് 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. കിഫ്ബി പദ്ധതിയിലുള്‍പ്പെടുത്തി ഒരു സ്‌കൂള്‍ കെട്ടിടത്തിന് 5 കോടി രൂപ എന്ന നിലയില്‍ മൊത്തം 20 കോടി രൂപ ചെലവിട്ട് നാല് സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് 3 കോടി രൂപ എന്ന നിലയില്‍ 30 കോടി രൂപ ചിലവിട്ട് 10 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു സ്‌കൂള്‍ കെട്ടിടത്തിന് ഒരു കോടി രൂപ എന്ന നിലയില്‍ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍, എം.എല്‍.എ, നബാര്‍ഡ് ഫണ്ടുകളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് ഉദ്ഘാടനം ചെയ്യപ്പെടാന്‍ പോകുന്നത്.
മന്ത്രിമാരായ അഡ്വ.കെ.രാജന്‍, റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ.ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, അഡ്വ.കെ.ആന്റണിരാജു, കെ.എന്‍.ബാലഗോപാല്‍, ജി.ആര്‍.അനില്‍, കെ.രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്ജ്, ജെ.ചിഞ്ചുറാണി, എം.പി.അടൂര്‍ പ്രകാശ് എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും.
സംസ്ഥാനതല ഉദ്ഘാടനം നടക്കുന്ന പൂവച്ചല്‍ ജി.വി.എച്ച്.എസ്.എസ് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി സന്ദര്‍ശിച്ചു. സംഘാടക സമിതി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തി. ഒരുക്കങ്ങളില്‍ മന്ത്രി തൃപ്തി രേഖപ്പെടുത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here