ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി; ഹൃദയം കവർന്ന് നിർമ്മാതാക്കളുടെ പ്രതികരണം

രാജ്യത്തിന് മുഴുവൻ അഭിമാനകരമായ നേട്ടമാണ് ഈ വർഷം പ്രഖ്യാപിച്ച ഓസ്‌കാർ പട്ടികയിൽ ഒരു ഇന്ത്യൻ ഡോക്യുമെന്ററി ഇടംപിടിച്ചത്. ഡൽഹി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകരായ റിന്റു തോമസിന്റെയും സുഷ്മിത് ഘോഷിന്റെയും റൈറ്റിംഗ് വിത്ത് ഫയർ ഇപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ആദ്യ ഇന്ത്യൻ നോമിനിയാണ്. രാജ്യത്തിനും മുഴുവനും ഇത് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്. അപ്പോൾ പിന്നെ ഈ നേട്ടത്തിന് കാരണമായവരുടെ പ്രതികരണം എന്തായിരിക്കും അല്ലെ? വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു നിർമ്മാതാക്കൾക്കും ഇത്. നോമിനേഷനോട് ടീം പ്രതികരിച്ച രീതിയിലും അത് പ്രകടമായിരുന്നു. റിന്റു തോമസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും സന്തോഷ പ്രകടനം കാണാം.
Oh My God!!!! Writing With Fire just got nominated for @TheAcademy Award. Oh My God!!!!!!!! #OscarNoms #WritingWithFire pic.twitter.com/X9TlcCF2Xd
— Rintu Thomas (@RintuThomas11) February 8, 2022
ഡിസംബറിലാണ് റൈറ്റിംഗ് വിത്ത് ഫയർ 138 ചിത്രങ്ങളിൽ നിന്ന് 15 ചിത്രങ്ങളിൽ ഒന്നായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇപ്പോൾ അത് 94-ാമത് അക്കാദമി അവാർഡിനായി മത്സരിക്കുന്നതിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ അവസാന-അഞ്ചിൽ ഇടം നേടി. ചലച്ചിത്ര നിർമ്മാതാക്കളായ സുഷ്മിത് ഘോഷും റിന്റു തോമസും ചേർന്നാണ് ഡോക്യു-ഫിലിമിന്റെ സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. സുഷ്മിത് ഘോഷിനൊപ്പം കരൺ തപ്ലിയലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.
Read Also : ആകെ ജനസംഖ്യ 727, ഇനിയുള്ള ആയുസ്സോ വെറും 50 വർഷം; ആഴക്കടലിലെ മുങ്ങിപോകുന്ന ദ്വീപ്…
ബുന്ദേൽഖണ്ഡിലെ ദലിത് വനിത നടത്തുന്ന ഖബർ ലഹാരിയ എന്ന പത്രത്തിന്റെ പ്രവർത്തനത്തെയാണ് ഡോക്യുമെന്ററി ഫിലിം എടുത്തുകാണിക്കുന്നത്. ഓസ്‌കാർ നോമിനേഷന് മുമ്പ്, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. കൂടാതെ പ്രത്യേക ജൂറി അവാർഡും സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡും ഉൾപ്പെടെ 28 അന്താരാഷ്ട്ര അവാർഡുകൾ ഈ ഡോക്യുമെന്ററി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
Story Highlights: Indian Documentary Makers’ Reaction On Being Nominated For Oscars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here