Advertisement

ആകെ ജനസംഖ്യ 727, ഇനിയുള്ള ആയുസ്സോ വെറും 50 വർഷം; ആഴക്കടലിലെ മുങ്ങിപോകുന്ന ദ്വീപ്…

February 9, 2022
Google News 1 minute Read

സ്ഥലങ്ങൾ തേടിയുള്ള സഞ്ചാരികളുടെ യാത്ര കഥകളിലും കാഴ്ചകളിലുമാണ് എത്തിച്ചേരുക. സംസ്കാരത്തിന്റെ, പൈതൃകത്തിന്റെ, പ്രകൃതിയുടെ ഒരുപിടി കഥകളും കാഴ്ചകളും. അങ്ങനെ എല്ലാ ഘടകങ്ങളും ഇഴകി ചേരുന്ന മണ്ണാണ് വിര്‍ജീനിയയിലെ ടാന്‍ജിയര്‍ ദ്വീപ്. കൗതുകങ്ങൾ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നം. എന്നാൽ നിരവധി സഞ്ചാരികൾ തേടിയെത്തുന്ന ഈ ദ്വീപിനെ കാത്തിരിക്കുന്ന അപകടകരവും ദുഃഖകരവുമായ സത്യമെന്താണെന്നറിയാമോ? അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ ദ്വീപ് അപ്രത്യക്ഷമാകാൻ പോകുകയാണ്. അൻപത് വർഷത്തിനുള്ളിൽ ഈ ദ്വീപ് വെള്ളം കയറി ഇല്ലാതെയാകും എന്നാണ് പ്രവചനം. സ്ഥലം സംരക്ഷിക്കാനായി പ്രദേശവാസികൾ പതിറ്റാണ്ടുകളായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ബോട്ട് ജെട്ടിയോ കടൽ ഭിത്തിയോ തീർത്ത് ഇതിനെ സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സഞ്ചാരികളുടെ ഇഷ്ട സ്ഥലമായ ഈ ദ്വീപ് ചെസാപീക്ക് ഉൾക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. വിനോദ സഞ്ചാരികൾക്കായി നിരവധി കൗതുകങ്ങളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. അവിടുത്തെ ആളുകളുടെ സംസ്കാരവും ജീവിതവുമായി ഇടപഴകാനുള്ള അവസരവും ജലവിനോദങ്ങളും അവിടുത്തെ കടൽ വിഭങ്ങളുടെ രുചി സമൃദ്ധമായ റെസ്റ്റോറന്റുകളും അവിടെ ഉണ്ട്. ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സൗന്ദര്യമാണ് ദ്വീപിനുള്ളത്. എന്നാൽ ആ ഭംഗിയ്ക്ക് അതികം ആയുസ്സില്ല എന്നതാണ് ദുഖകരമായ സത്യം.

Read Also : ബാബു കടന്നുപോയ നിസ്സഹായാവസ്ഥ; വീണ്ടും ചർച്ചയായി ‘127 അവേഴ്സ്’…

മറ്റൊരു പ്രത്യേകത എന്തെന്നാൽ പ്രധാന ദ്വീപുകളിൽ നിന്നെല്ലാം മാറി ദൂരെയായി കടലിന് നടുക്ക് ഒട്ടപെട്ടാണ് ഈ ദ്വീപ് ഉള്ളത്. അതുകൊണ്ട് തന്നെ ഇവിടുത്തെ ഭാഷയും സംസ്കാരവും വ്യത്യസ്തമാണ്. കാലാവസ്ഥ വ്യതിയാനം മൂലം ഹിമപാളികൾ ഉരുക്കുന്നതാണ് ദ്വീപിലേക്ക് വെള്ളം കയറുന്നതിന്റെ പ്രധാന കാരണം. 1770 ലാണ് ഇവിടെ ജനവാസം ആരംഭിച്ചത്. കടലിനെ ആശ്രയിച്ചാണ് ഇവരുടെ ജീവിത മാർഗം. 2010 ലെ സെൻസസ് പ്രകാരം ഇവിടെ ഇവിടുത്തെ ആകെ ജനസംഖ്യ 727 ആണ്. എന്നാൽ കണക്കുകൾ പ്രകാരം ദ്വീപിന്റെ കരഭാഗത്തിന്റെ വിസ്തീർണ്ണം 67% കുറഞ്ഞിട്ടുണ്ടെന്നാണ് പറയുന്നത്. ദ്വീപിന്റെ സംരക്ഷണത്തിനായി ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഇതുവരെ ഫലം കണ്ടിട്ടില്ല.

Story Highlights: tangier island in chesapeake bay

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here