Advertisement

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ

February 9, 2022
1 minute Read

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരേ തകര്‍പ്പന്‍ ജയവുമായി എഫ്‌സി ഗോവ. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് ഗോവ വിജയിച്ചത്. ജോ​ര്‍​ജ് ഓര്‍ട്ടി​സ് മെ​ന്‍​ഡോ​സ​യു​ടെ ഹാ​ട്രി​ക്കാ​ണ് ഗോ​വ​യു​ടെ വി​ജ​യ​ത്തി​ന്‍റെ തി​ള​ക്കം കൂ​ട്ടി​യ​ത്.

ആ​റാം മി​നി​റ്റി​ല്‍ ത​ന്നെ മ​ഖ​ന്‍ ചോത്തെയിലൂടെ ഗോ​വ ലീ​ഡ് നേ​ടി​യി​രു​ന്നു. പി​ന്നീ​ട് 20-ാം മി​നി​റ്റി​ലും 41-ാം മി​നി​റ്റി​ലും മെ​ന്‍​ഡോ​സ ചെ​ന്നൈ​യി​ന്‍റെ വ​ല​കു​ലു​ക്കി.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇവാന്‍ ഗോണ്‍സാലസിന്റെ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളില്‍ കലാശിച്ചു. ഇതോടെ ആദ്യ പകുതിയില്‍ തന്നെ ഗോവ എതിരില്ലാത്ത നാലു ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിലും ഗോവ ആധിപത്യം പുലര്‍ത്തി.

Read Also : ലതാ മങ്കേഷ്‌കറും ക്രിക്കറ്റിനോടുള്ള പ്രണയവും;1983ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെയും ബി സി സി ഐയേയും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ച കടപ്പാടിന്റെ കഥയുണ്ട്

53-ാം മിനിറ്റില്‍ ഐബാന്‍ ഡോഹ്ലിങ്ങിന്റെ പാസില്‍ നിന്ന് ഓര്‍ട്ടിസ് ഹാട്രിക്കും ഗോവയുടെ അഞ്ചാം ഗോളും ഗോളും സ്വന്തമാക്കി. ജയിച്ചെങ്കിലും 16 മത്സരങ്ങളില്‍ നിന്ന് 18 പോയന്റുമായി ഗോവ ഒമ്പതാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 19 പോയന്റുള്ള ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും.

Story Highlights: isl-2021-22-ortiz-hattrick-powers-fc-goa-win-over-chennaiyin-fc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top