Advertisement

രക്ഷാപ്രവർത്തകർ മലമുകളിലെത്തി; ദൃശ്യങ്ങൾ 24ന്

February 9, 2022
Google News 2 minutes Read
babu rescue team reached

പാലക്കാട് മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിനെ രക്ഷിക്കാനായി പുറപ്പെട്ട സംഘം മലയുടെ മുകളിലെത്തി. രക്ഷാ സംഘത്തിലുള്ള മലയാളി സൈനികൻ തന്നെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങൾ 24നു ലഭിച്ചു. ഇവിടെ നിന്ന് റോപ്പ് ഉപയോഗിച്ച് താഴേക്കിറങ്ങിയാവും സംഘം ബാബുവിനരികെ എത്തുക. (babu rescue team reached)

രക്ഷാപ്രവർത്തകർ റോപ്പ് ഉപയോഗിച്ച് ബാബുവിനടുത്തേക്ക് എത്താൻ ശ്രമിക്കുമെന്ന് എംഎൽഎ ഷാഫി പറമ്പിൽ അറിയിച്ചു. ബാബു എഴുന്നറ്റ് നിൽക്കുന്നു എന്നതും ഇപ്പോൾ സ്ഥലത്ത് നല്ല വെളിച്ചം വീണുതുടങ്ങി എന്നതും ആശ്വാസകരമാണെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ബാബു കുടുങ്ങിക്കിടങ്ങുന്ന മലയുടെ താഴ്ഭാഗത്താണ് ഇപ്പോൾ ഷാഫി പറമ്പിലുള്ളത്.

Read Also : ‘രക്ഷാപ്രവര്‍ത്തകര്‍ ബാബുവിനടുത്തേക്ക് റോപ്പ് ഉപയോഗിച്ച് എത്തും’; ഭക്ഷണമെത്തിക്കാന്‍ ശ്രമം തുടരുമെന്ന് ഷാഫി പറമ്പില്‍

രണ്ട് കാര്യങ്ങൾ ആശ്വാസകരമാണ്. ബാബു എഴുന്നേറ്റ് നിൽക്കുന്നു എന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം. പുതിയ ദൃശ്യങ്ങൾ ഇത് തെളിയിക്കുന്നുണ്ട്. രണ്ടാമതായി വെളിച്ചം വന്ന സ്ഥിതിക്ക് ബാബുവിന്റെ അടുത്തേക്ക് എങ്ങനെ എത്തിച്ചേരണമെന്നത് സംബന്ധിച്ച് രക്ഷാപ്രവർത്തകർ ആസൂത്രണം ആരംഭിച്ചുകഴിഞ്ഞു എന്നതാണ്. ഒരിക്കൽക്കൂടി ചോപ്പർ ഉപയോഗിച്ച് ശ്രമിക്കാൻ ആലോചിക്കുന്നുണ്ട്. റോപ്പ് ഉപയോഗിച്ചും ബാബുവിനടുത്തെത്താൻ രക്ഷാപ്രവർത്തകർ ശ്രമിക്കും. ബാബുവിന് ഭക്ഷണമെത്തിക്കാൻ വീണ്ടും ഡ്രോണിന്റെ സാധ്യത രക്ഷാപ്രവർത്തകർ തേടുകയാണ്. ബാബുവിന് ഇപ്പോൾ എന്തെല്ലാമാണ് നൽകേണ്ടതെന്നത് സംബന്ധിച്ച് ഡോക്ടർമാരുടെ നിർദ്ദേശങ്ങളും തേടുന്നുണ്ട്. ഷാഫി പറമ്പിൽ പറഞ്ഞു.

ബാബുവിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ 24ന് ലഭിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ദൃശ്യങ്ങളാണ് 24നു ലഭിച്ചത്. 40 മണിക്കൂറിലധികമായിട്ടും ബാബുവിന് ഏറെ ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. പാറയിടുക്കിലെ പൊത്തിൽ എഴുന്നേറ്റ് നിന്ന് ഡ്രോൺ ക്യാമറയോട് ബാബു പ്രതികരിക്കുന്നുണ്ട്. വയറിൽ തൊട്ട് കൈ കൊണ്ട് തനിക്ക് വിശക്കുന്നു എന്ന് ബാബു ആംഗ്യം കാണിക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

ബാബു ഉടൻ പുറത്തെത്തുമെന്നാണ് ലഭ്യമാകുന്ന വിവരം. കരസേനയുടെ രക്ഷാദൗത്യം അവസാന ഘട്ടത്തിലാണ്. സംഘം ബാബുവിനരികെയെത്തി. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ സജ്ജരാകണമെന്ന് കരസേന നിർദ്ദേശം നൽകി. ആംബുലൻസും ബേസ് ക്യാമ്പുമൊക്കെ സജ്ജമാണ്. ഫോറസ്റ്റ് ഗെയ്ഡുകൾ അടങ്ങുന്ന ഒരു സംഘം കൂടി ഇപ്പോൾ പുറപ്പെട്ടിട്ടുണ്ട്.

Story Highlights: k babu rescue team reached

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here