‘ജയിച്ചാൽ ട്രിപ്പിൾസ് അനുവദിക്കും, പെറ്റി ഒഴിവാക്കും’; ഓം പ്രകാശ് രാജ്ഭർ

ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയാൽ ഇരുചക്രവാഹനങ്ങളിൽ മൂന്ന് പേർക്ക് യാത്ര അനുമതി നൽകുമെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി. ട്രെയിനിൽ 300 പേർക്ക് 70 സീറ്റിൽ യാത്രചെയ്യാമെങ്കിൽ ബൈക്കിൽ ട്രിപ്പിൾസ് അടിക്കാം. ട്രെയിന് പിഴ ഈടാക്കുന്നില്ല, എന്ത് കൊണ്ട് ബൈക്കിന് ഫൈൻ അടിക്കണമെന്നും ഓം പ്രകാശ് രാജ്ഭർ ചോദിച്ചു.
വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലായിരിക്കും രാജ്ഭറിന്റെ എസ്ബിഎസ്പി മത്സരിക്കുക. 2017ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാജ്ഭറിന്റെ പാർട്ടിയുമായി ബിജെപി സഖ്യമുണ്ടാക്കിയത്. എസ്ബിഎസ്പി എട്ട് സീറ്റിൽ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തു. യുപി സർക്കാരിൽ രാജ്ഭർ ക്യാബിനറ്റ് മന്ത്രിയായി. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ തന്റെ പാർട്ടിയെ അവഗണിച്ചതായി അദ്ദേഹം ആരോപിച്ചു.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ഒരു ദിവസത്തിന് ശേഷം അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ബിജെപി അംഗങ്ങളെ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് രാജ്ഭർ പറഞ്ഞിരുന്നു.
Story Highlights: no-fine-for-trains-with-300-why-for-bikes
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here