Advertisement

സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മേഡ് ഇന്‍ ചൈന; മോദിയെ ട്രോളി രാഹുല്‍

February 9, 2022
Google News 3 minutes Read

ഹൈദരാബാദില്‍ പുതുതായി ഉദ്ഘാടനം ചെയ്ത സമത്വത്തിന്റെ പ്രതിമ പൂര്‍ണമായും ചൈനയില്‍ നിര്‍മ്മിച്ചതാണെന്ന വിവരം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ ചൈനയിലാണോ എന്ന പരിഹാസവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും എം.പിയുമായ രാഹുല്‍ ഗാന്ധി. സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി ഈസ് മേഡ് ഇന്‍ ചൈന. ന്യൂ ഇന്ത്യ ഈസ് ചൈന നിര്‍ഭര്‍’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. (rahul gandhi)

216 അടിയില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത രാമാനുജാചാര്യന്റെ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് ചൈനയിലെ ഒരു കമ്പനിയാണെന്ന് പ്രൊജക്ട് വെബ്സൈറ്റ് തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിമ നിര്‍മ്മിക്കാന്‍ 2015ല്‍ 135 കോടി രൂപയ്ക്കാണ് ചൈനയിലെ എയ്റോസണ്‍ കോര്‍പ്പറേഷന്‍ എന്ന കമ്പനിയുമായി ഇന്ത്യന്‍ സര്‍ക്കാര്‍ കരാറിലൊപ്പിട്ടത്.

Read Also : ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുന്നു,<br>ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 5നാണ് ഹൈദരാബാദില്‍ സ്ഥാപിച്ച സ്റ്റാച്യു ഓഫ് ഇക്വാലിറ്റി ഉദ്ഘാടനം ചെയ്തത്. ‘ഭദ്ര വേദി’ എന്ന് പേരിട്ടിരിക്കുന്ന 54 അടി ഉയരമുള്ള മണ്ഡപത്തിന് മുകളിലാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുള്ളില്‍ വേദിക് ഡിജിറ്റല്‍ ലൈബ്രറി, റിസേര്‍ച്ച് സെന്റര്‍, പൗരാണിക ഗ്രന്ഥങ്ങള്‍, തിയേറ്റര്‍, എജ്യുക്കേഷനല്‍ ഗാലറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രതിമ നിര്‍മ്മാണത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരത്തേ ഉയര്‍ന്ന് വന്നിരുന്നു. ഹിന്ദു സന്യാസിയായ രാമാനുജാചാര്യന്റെ 216 അടി ഉയരമുള്ള പ്രതിമയാണിത്. പൂര്‍ണമായും പഞ്ചലോഹത്തിലാണ് പ്രതിമയുടെ നിര്‍മ്മാണം. സ്വര്‍ണം, വെള്ളി, ഇരുമ്പ്, ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങളാണ് പഞ്ചലോഹത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

എന്നാല്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി പങ്കെടുത്ത എല്ലാ ചടങ്ങുകളില്‍ നിന്നും വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രി എയര്‍ പോര്‍ട്ടില്‍ വന്നിറങ്ങിയത് മുതല്‍ പ്രതിമയുടെ ഉദ്ഘാടനമടക്കമുള്ള ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. കടുത്ത പനിയായതിനാലാണ് തെലങ്കാന മുഖ്യമന്ത്രി പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

Story Highlights: Rahul Gandhi’s “China-Nirbhar” Dig At Government Over Statue Of Equality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here