ചാവറ കള്‍ച്ചറല്‍ സെന്ററിന് ഇനി പുതിയ മുഖം; പ്രവര്‍ത്തനം പുതിയ കെട്ടിടത്തില്‍

കൊച്ചി നഗരത്തിന്റെ സാംസ്‌കാരിക മുഖങ്ങളില്‍ ഒന്നായ ചാവറ കള്‍ച്ചറല്‍ സെന്ററിന് ഇനി പുതിയ മുഖം. ചാവറ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ചാവറ മാട്രിമോണിയുടെ ഹെഡ്ഓഫീസും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി. റവ.ഫാദര്‍ തോമസ് ചാത്തംപറമ്പില്‍ ചാവറ മാട്രിമോണി ഹെഡ്ഓഫീസും പ്രൊഫസര്‍ എം കെ സാനു ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും ഉദ്ഘാടനം ചെയ്തു. ടി ജി വിനോദ് എം എല്‍എ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ പുതിയ കാല്‍വെയ്പ് നടത്തിയിരിക്കുകയാണെന്ന് ചാവറ മാട്രിമോണി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോണ്‍സണ്‍ സി എബ്രഹാം പറഞ്ഞു. പുരോഹിതര്‍ മാട്രിമോണിയല്‍ രംഗത്തേക്ക് കടന്നുവന്നത് ഉത്തരേന്ത്യയില്‍ വരെ വലിയ വാര്‍ത്തയായിരുന്നു. ലക്ഷക്കണക്കിന് നല്ല കുടുംബങ്ങളെ വാര്‍ത്തെടുക്കുന്നതിന് ചാവറ മാട്രിമോണിക്ക് സാധിച്ചിട്ടുണ്ടെന്നും ജോണ്‍സണ്‍ സി എബ്രഹാം കൂട്ടിച്ചേര്‍ത്തു.
Story Highlights: chavara matrimony new building
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here