ക്രിപ്റ്റോ വിപണി വളർച്ചയിൽ; ഡിജിറ്റൽ ട്രേഡിംഗിലെ സാധ്യതകളുമായി E Canna

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ ക്രിപ്റ്റോ വിപണി വലിയ വളർച്ചയാണ് നേടിയത്. എന്നാൽ ഈ വളർച്ചയ്‌ക്കൊപ്പം നിയമപരമായ വെല്ലുവിളികളും, തട്ടിപ്പുകളും വർദ്ധിച്ചു. ഈ സാഹചര്യത്തിൽ, കർശനമായ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ട് പോകുന്ന ഒരു സ്ഥാപനമെന്ന നിലയിൽ E Canna Coin Digital Asset & Wealth Management Pvt Ltd ശ്രദ്ധേയമാവുകയാണ്. വൈശാഖ് ടി രാജനനും അഭിലാഷ് കൃഷ്ണനുമാണ് E Canna യുടെ സ്ഥാപകർ.
2017-ൽ ഒരു പ്രൊജക്റ്റ് എന്ന നിലയിൽ ആരംഭിച്ച E Canna അതിൻ്റെ ആദ്യ ഘട്ടത്തിൽ വലിയ വെല്ലുവിളികൾ നേരിട്ടു. 2019-ൽ ക്രിപ്റ്റോ കറൻസികൾക്ക് RBI ഏർപ്പെടുത്തിയ നിരോധനം പ്രവർത്തനങ്ങളെ ബാധിച്ചു. എന്നാൽ 2021-ൽ സുപ്രീംകോടതി ഈ നിരോധനം നീക്കിയതോടെ കമ്പനി പൂർണ്ണമായ പ്രവർത്തനങ്ങളിലേക്ക് കടന്നു.
ഒരു ക്രിപ്റ്റോ കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കാൻ നിയമം അനുശാസിക്കുന്ന പ്രധാന ഘടകങ്ങൾ പലതാണ്. FIO (ഫിയോ) ഇന്ത്യയുടെ നിർദ്ദേശപ്രകാരം ക്രിപ്റ്റോ ഇടപാടുകൾക്കു KYC നിർബന്ധമാണ്, ഇതുകൂടാതെ കമ്പനി ഇന്ത്യയിൽ ഇൻകോർപ്പറേറ്റ് ചെയ്യണം, കമ്പനിയുടെ MOA-യിൽ (Memorandum of Association) ബിസിനസ്സ് പ്രവർത്തനങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ജിഎസ്ടി രജിസ്‌ട്രേഷനും, ഒരു നാഷണലൈസ്ഡ് ബാങ്കിൽ ക്രിപ്റ്റോ ബിസിനസിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും ഉണ്ടാകണം. ഇതെല്ലാം കൃത്യമായി പൂർത്തിയാക്കിയ ശേഷമാണ് E Canna പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ക്രിപ്റ്റോ ലോകത്തെ തട്ടിപ്പുകൾക്ക് കാരണം പൊതുജനങ്ങളുടെ അറിവില്ലായ്മയാണെന്ന് E Canna ചൂണ്ടിക്കാട്ടുന്നു. ഒരു ക്രിപ്റ്റോകറൻസിയും ടോക്കണും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് പലരും നിക്ഷേപം നടത്തുന്നത്. സ്വന്തമായി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ് ക്രിപ്റ്റോകറൻസികൾ. എന്നാൽ നിലവിലുള്ള ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്നവയാണ് ടോക്കണുകൾ. ടോക്കണുകൾക്ക് ആണെങ്കിൽ യഥാർത്ഥ മൂല്യമില്ല, അവ ട്രേഡിങ് ആവശ്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് തിരിച്ചറിയാതെ ടോക്കണുകളിൽ പണം മുടക്കുന്നവർക്ക് അത് വലിയ നഷ്ടമുണ്ടാക്കുന്നു. കൂടാതെ, ഗവണ്മെന്റ് രജിസ്ട്രെഷൻ ഇല്ലാതെയും PML (Prevention of Money Laundering) ആക്റ്റ് പാലിക്കാതെയും പ്രവർത്തിച്ച ഇരുപത്തിയഞ്ചോളം കമ്പനികളെ സർക്കാർ അടച്ചുപൂട്ടിയതായും E Canna ഓർമ്മിപ്പിക്കുന്നു.
ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു ക്രിപ്റ്റോ firm SWP (Systematic withdrawal plan )പ്ലാൻ കൊണ്ടുവരുന്നത് E Canna-യാണ്. ജനങ്ങൾ ഇൻവെസ്റ്റ് ചെയ്യുന്ന ഒരു എമൗണ്ടിന് അനുസരിച്ചുള്ള ഒരു പ്രോഫിറ്റ് എല്ലാമാസവും ജനങ്ങൾക്ക് പിൻവലിക്കാൻ പറ്റുന്നതാണ്. അത് മാത്രമല്ല മാർക്കറ്റിൽ വരുന്ന ക്രിപ്റ്റോ കറൻസിയുടെ ഏറ്റക്കുറച്ചിലുകൾ SWP കസ്റ്റമേഴ്സിന് ഒരു നഷ്ട്ടവും ഉണ്ടാക്കുന്നതല്ല. നിയമങ്ങൾ പാലിച്ച് സുതാര്യമായി പ്രവർത്തിക്കുന്ന ഈ കമ്പനി, ഡിജിറ്റൽ ലോകത്ത് വിവേകപൂർവ്വം നിക്ഷേപം നടത്താൻ ഓരോ വ്യക്തിയേയും ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.
ശ്രദ്ധിക്കുക: ക്രിപ്‌റ്റോ വിപണിയിലെ നഷ്ടം സാധ്യതകൾക്ക് വിധേയമാണ്. പൊതുവായി നൽകുന്നതിനേക്കൾ നിക്ഷേപ ഉപദേശങ്ങൾ വ്യക്തിപരമാണെന്ന് മനസിലാക്കുക. നിക്ഷേപ സാധ്യതകൾ വിശകലനം ചെയ്യുകമാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്.
Story Highlights : Crypto market is growing; E Canna with potential in digital trading
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here