‘ബിജെപി തോറ്റാൽ ഉത്തർപ്രദേശ് കേരളമാകും’; കേരളത്തെ ആക്ഷേപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

കേരളത്തെ ആക്ഷേപിച്ച്ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി തോറ്റാൽ ഉത്തർപ്രദേശ് കേരളമാകുമെന്ന് യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ആദ്യഘട്ട തെരെഞ്ഞെടുപ്പിനിടെയാണ് യോഗിയുടെ വിവാദ പരാമർശം. കേരളമോ കശ്മീരോ ബംഗാളോ പോലെയാകും ഉത്തർപ്രദേശെന്നാണ് യോഗിയുടെ പരാമർശം. വോട്ട് ബിജെപിക്ക് ചെയ്യണമെന്നും പിഴവ് പറ്റരുതെന്നും യോഗി ആദിത്യനാഥ്
നിങ്ങളുടെ വോട്ടാണ് യുപിയുടെ ഭാവി തീരുമാനിക്കുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലനമാകണം വോട്ട്. വരാനുള്ള വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ഭീതിയില്ലാതെ കഴിയാനുള്ള ഒന്നാകട്ടെ ഇത്തവണത്തെ വോട്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
കേരളത്തിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് മറുപടിയുമായി കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് രംഗത്തെത്തി. ഉത്തർപ്രദേശ് കേരളത്തെ പോലെയാകുന്നതാണ് നല്ലതെന്ന് രാകേഷ് ടികായത്.വിദ്യഭാസത്തിന്റെ കാര്യത്തിൽ കേരളം മുന്നിലാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലെങ്കിലും കേരളത്തിനൊപ്പം എത്താൻ സാധിക്കുമല്ലോയെന്നും ടികായത് പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പോളിംഗ് നടക്കുക. ആദ്യഘട്ടത്തില്‍ 2.27 കോടി വോട്ടര്‍മാരാണുള്ളത്. പടിഞ്ഞാറന്‍ യുപിയിലെ11 ജില്ലകളിലെ അന്‍പത്തിയെട്ട് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്. ഒമ്പത് മന്ത്രിമാരടക്കം 615 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 2017ല്‍ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി 53 സീറ്റുകളും സമാജ് വാദി പാർട്ടിയും ബിഎസ്പിയും രണ്ട് വീതവും, ആർഎല്‍ഡി ഒരു സീറ്റും നേടിയിരുന്നു.
Story Highlights: up-turn-into-kashmir-west-bengal-or-kerala-yogi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here