അവസാന ഏകദിനത്തില്‍ ശിഖര്‍ ധവാന്‍ തിരിച്ചെത്തും

ഓപ്പണര്‍ ശിഖര്‍ ധവാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന ഏകദിനത്തില്‍ കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. കഴിഞ്ഞ ഏകദിനത്തില്‍ പന്ത് ഓപ്പണറാകാനുള്ള സാഹചര്യവും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് മുക്തനായ ശിഖര്‍ ധവാന് കുറച്ചു കൂടി വിശ്രമം ലഭിക്കണമെന്ന് കരുതിയാണ് രണ്ടാം ഏകദിനത്തില്‍ ഉള്‍പ്പെടുത്താതിരുന്നത്. (dhawan)
വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം റിഷഭ് പന്ത് ഓപ്പണിംഗിനെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ പതിഞ്ഞ തുടക്കവുമായി റിഷഭ് പന്ത് നിരാശപ്പെടുത്തി. 34 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. പരമ്പര നേടിക്കഴിഞ്ഞതിനാല്‍ ധവാന്‍ തിരിച്ചെത്തുമ്പോള്‍ അവസാന ഏകദിനത്തില്‍ സൂര്യകുമാര്‍ യാദവിനെയോ ദീപക് ഹൂഡയേയോ ഒഴിവാക്കിയേക്കും. റിഷഭ് പന്തിന് വിശ്രമം നല്‍കി ഇഷാന്‍ കിഷന് അവസരം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
Read Also : വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര; തിരുവനന്തപുരത്തിന് വേദി നഷ്ടമായേക്കും
രണ്ടാം ഏകദിനത്തില്‍ 44 റണ്‍സിന് ഇന്ത്യ വിജയിച്ചതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര ടീം ഇന്ത്യ സ്വന്തമാക്കി. 9 ഓവറില്‍ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് മാന്‍ ഓഫ് ദി മാച്ച്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 237 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 64ഉം കെ.എല്‍. രാഹുല്‍ 49ഉം റണ്‍സ് നേടി. വിന്‍ഡീസിന്റെ മറുപടി ഇന്നിംഗ്സ് 46 ഓവറില്‍ 193 റണ്‍സില്‍ അവസാനിച്ചു. അവസാന ഏകദിനം വെള്ളിയാഴ്ചയാണ് നടക്കുന്നത്.
Story Highlights: Rishabh Pant was one-off experiment not permanent solution; rohith
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here