Advertisement

പ്രധാനമന്ത്രിക്കെതിരെ രാജ്യസഭയിൽ അവകാശ ലംഘന നോട്ടീസ്; പ്രതിഷേധവുമായി ടി ആർഎസ് എം.പിമാർ

February 10, 2022
Google News 2 minutes Read

പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്. രാജ്യസഭയിൽ ടി ആർഎസ് എം.പി മാരാണ് നോട്ടീസ് നൽകിയത്. ആന്ധ്രാപ്രദേശ് പുനസംഘടനയെ കുറിച്ച് ഫെബ്രുവരി 8 ന് പ്രധാനമന്ത്രി നടത്തിയ പരാമർശത്തിലാണ് നീക്കം.

രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോൾ പ്രധാനമന്ത്രി ആന്ധ്രാ, തെലുങ്കാന രൂപീകരണത്തെ കുറിച്ച് നടത്തിയ പരാമർശത്തിലാണ് ടി ആർഎസ് കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസവും വിഷയവുമായി ബന്ധപ്പെട്ട പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ടി ആർഎസ് പ്രതിഷേധിച്ചിരുന്നു.

Read Also : ഗോവ തെരെഞ്ഞടുപ്പ് 2022; മതത്തിന്റെയും ജാതിയുടെയും പേരിലുള്ള രാഷ്ട്രീയത്തിൽ ബിജെപി വിശ്വസിക്കുന്നില്ല: ജെപി നദ്ദ

ഇപ്പോൾ അവകാശ ലംഘനത്തിന് പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് നൽകിയിരിക്കുകയാണ് ടിആർഎസ് എം.പി മാർ രാജ്യസഭയിൽ. ഇത് സ്പീക്കർ പരിശോധിച്ച ശേഷമായിരിക്കും അവകാശ ലംഘന പ്രമേയം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുക. സഭയുടെ നടുത്തളത്തിൽ ഇറങ്ങി ടിആർഎസ് എം.പി മാർ പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം പി മാർ അറിയിച്ചു.

Story Highlights: TRS, Congress call out Modi’s ‘insult’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here