Advertisement

ബലാത്സംഗക്കേസ്: നാവികസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു

February 11, 2022
Google News 1 minute Read

ബലാത്സംഗക്കേസിൽ ഇന്ത്യൻ നേവിയിൽ സേവനമനുഷ്ഠിക്കുന്ന ലഫ്റ്റനന്റ് കമാൻഡറെ ഡൽഹി കോടതി കുറ്റവിമുക്തനാക്കി. കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ, വ്യത്യസ്ത റിപ്പോർട്ടുകളാണ് പ്രോസിക്യൂട്രിക്സ് നൽകിയതെന്ന് കോടതി അഭിപ്രായപ്പെട്ടു. നേരത്തെ സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കണമെന്നും പ്രതിയെ വെറുതെ വിടുന്നതായും തീസ് ഹസാരി കോടതി വിധിച്ചിരുന്നു.

തീസ് ഹസാരി കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജി അങ്കുർ ജെയിൻ്റെയാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരനും പ്രതിയും തമ്മിലുള്ള ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ളതാണെന്നും ആരോപണവിധേയമായ ഒരു കുറ്റകൃത്യവും തന്റെ കക്ഷി നടത്തിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. പരാതിക്കാരി പലപ്പോഴായി മൊഴി മാറ്റിയിരുന്നു. പരാതി വിശ്വസനീയമല്ലെന്നും അഭിഭാഷകൻ ഉന്നയിച്ചു.

കേസിൽ നിരവധി വൈരുദ്ധ്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ വിവാഹബന്ധത്തിന് സമ്മർദ്ദം ചെലുത്താനാണ് ഇപ്പോഴത്തെ പരാതി. സംഭവം നടന്നതിന് ശേഷം ഇര അമ്മയോട് ഒന്നും പറയാതിരുന്നതും, പ്രതിയുമായുള്ള വിവാഹം മുടങ്ങുന്നത് വരെ കാത്തിരുന്നതും അസ്വാഭാവികമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

വീട്ടുകാരുടെ അനുവാദത്തോടെ 2015ൽ പ്രതിയുമായി വിവാഹനിശ്ചയം നടത്തിയെന്നും ഇവർ സ്ഥിരമായി മൊബൈൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നെന്നും പരാതിക്കാരി പറയുന്നു. പ്രതിയെയും കുടുംബാംഗങ്ങളെയും ഒരു ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് പ്രതി ബലാത്സംഗം ചെയ്യുകയാണ് ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു.

Story Highlights: court-acquits-indian-navy-official-in-rape-case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here