Advertisement

ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയ സംഭവം; ഗതാഗതം പുനസ്ഥാപിക്കാന്‍ തീവ്രശ്രമം; നാളെ റദ്ദാക്കിയ ട്രെയിനുകള്‍

February 11, 2022
Google News 3 minutes Read
Goods train derail

തൃശൂര്‍ പുതുക്കാട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് നാളത്തെ മൂന്ന് സര്‍വീസുകള്‍ റദ്ദുചെയ്തു. നാളെ ഗുരുവായൂര്‍-എറണാകുളം എക്സ്പ്രസും എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസും ഉണ്ടാകില്ല. പുനലൂര്‍-ഗുരുവായൂര്‍ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചിട്ടുണ്ട്.

ഇന്ന് രാത്രി തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളം തെറ്റിയ ട്രെയിന്‍ റി റെയില്‍ ചെയ്യുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഷൊര്‍ണൂര്‍ ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തുനിന്നും ക്രെയിന്‍ ഘടിപ്പിച്ച ട്രെയിനിന്റെ സഹായത്തോടെയാണ് റി റെയില്‍ ചെയ്യുന്നത്. ഇത് ഇന്ന് രാത്രിയോടെ പൂര്‍ത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. പകരം യാത്രക്കാര്‍ക്ക് കേരള എക്സ്പ്രസില്‍ യാത്ര ചെയ്യാം. ഇതിനായി കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചു. എറണാകുളം- ഷൊര്‍ണൂര്‍ മെമു, എറണാകുളം- ഗുരുവായൂര്‍ അണ്‍ റിസര്‍വേഡ് ട്രെയിനുകളും പൂര്‍ണമായി റദ്ദാക്കിയവയില്‍പ്പെടുന്നു.

ഭാഗികമായി റദ്ദാക്കിയവ; എറണാകുളം പാലക്കാട് മെമു ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. നിലമ്പൂര്‍ കോട്ടയം എക്സ്പ്രസ് ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ്, ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എന്നിവ വൈകിയോടും.

ഗതാഗത തടസ്സത്തെ തുടര്‍ന്ന് ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ് ഒറ്റപ്പാലത്തും ബാംഗ്ലൂര്‍-എറണാകുളം ഇന്റര്‍സിറ്റി മാന്നാനൂരിലും നിര്‍ത്തിയിട്ടു. നിലമ്പൂര്‍ – കോട്ടയം ട്രെയിന്‍ യാത്ര പുറപ്പെട്ടില്ല. കോഴിക്കോട്-തിരുവനന്തപുരം കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. വേണാട് എക്സ്പ്രസ് ഷൊര്‍ണൂരില്‍ നിര്‍ത്തി.

Read Also : കൊച്ചി മെട്രോ; തിരക്ക് കൂടിയ സമയത്ത് 7 മിനിറ്റ് 30 സെക്കൻഡ് ഇടവിട്ട് ട്രെയിൻ സർവീസ് നടത്തും

അതേസമയം തടസപ്പെട്ട ട്രെയിന്‍ ഗതാഗതത്തിന് പകരമായി കൂടുതല്‍ ബസ് സര്‍വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. അടിയന്തിരമായി ബസ് സര്‍വീസുകള്‍ ആവശ്യമുണ്ടെങ്കില്‍ കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോല്‍ റൂമില്‍ ബന്ധപ്പെടാവുന്നതാണ്.

നിലവില്‍ തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്ത് നിന്നും ആറും, ആലപ്പുഴയില്‍ നിന്നും ആറും അധിക ബസുകള്‍ സര്‍വീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം, കോഴിക്കോട്ട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകള്‍ സര്‍വീസ് നടത്താന്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ ഏത് സ്ഥലത്തും യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും ഗതാഗതമന്ത്രി നിര്‍ദ്ദേശം നല്‍കി.

Story Highlights: Goods train derail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here