യുപിയില്‍ നടക്കുന്നത് കാട്ടുനീതി: കോടിയേരി ബാലകൃഷ്ണന്‍

യുപിയില്‍ നടക്കുന്നത് കാട്ടുനീതിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തെ കുറിച്ച് തെറ്റായ സന്ദേശം നല്‍കാനാണ് യോഗി ആദിത്യനാഥ് ശ്രമിച്ചത്. എന്നാല്‍ ദേശീയ തലത്തില്‍തന്നെ കേരളത്തെക്കുറിച്ച് നല്ല ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നതിനാല്‍ കേരളം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തെ പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നാണ് യോഗി പറഞ്ഞത്. എന്നാല്‍ കേരളം പോലെ ആകാന്‍ ബിജെപിക്ക് വോട്ടു ചെയ്യരുതെന്ന നിലപാടാണ് സിപിഐ എമ്മിനുള്ളത്. കേരളത്തിന്റെ വികസനം യുപിയില്‍ ലഭിക്കണമെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്തണമെന്നും കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനാധിപത്യമോ മതേതരത്വമോ ഒന്നു തന്നെ ചര്‍ച്ച ചെയ്യപ്പെടാന്‍ അനുവദിക്കാത്ത കാട്ടുനീതിയാണ് യുപിയില്‍ നിലനില്‍ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോലും സുരക്ഷയൊരുക്കാന്‍ കഴിയാത്ത ഭരണകൂടമാണ് യുപിയിലേത്. ഏതു മേഖലയെടുത്താലും കേരളം യുപിയെക്കാള്‍ മുന്നിലാണ്. സുസ്ഥിര വികസന സൂചികയില്‍ കേരളം ഒന്നാമത് നില്‍ക്കുമ്പോള്‍ യുപി 29താമതാണ്. ആരോഗ്യസൂചികയില്‍ കേരളം ഒന്നും യുപി 29തും ആണ്. പബ്ലിക് അഫേഴ്‌സ് സൂചികയില്‍കേരളം ഒന്നാമതും യുപി 18മതുമാണ്. ശിശുമരണ നിരക്ക് കേരളത്തില്‍ 3.4ഉം യുപിയില്‍ 35.7ഉം ആണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.
ആയുര്‍ ദൈര്‍ഘ്യത്തില്‍ 75.3 ആണ് കേരളം. എന്നാല്‍ യുപിയിലാകട്ടെ 65.3 ആണ്. അതിനാല്‍ നല്ല ആയുര്‍ദൈര്‍ഘ്യം ആഗ്രഹിക്കുന്നവര്‍ ബിജെപിക്കെതിരായി വോട്ട് ചെയ്യണം. ഫലത്തില്‍ യോഗിയുടെ പരാമര്‍ശം കേരളത്തെ കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിന് വഴിതെളിച്ചു.
എന്നാല്‍ കേരളത്തിനെതിരേ ബിജെപി നേതാക്കള്‍ ഒരു പരാമര്‍ശം നടത്തുമ്പോള്‍ അത് തിരുത്താന്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ തയാറാകണം. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ലെന്നും കോടിയേരി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here