Advertisement

കുഞ്ഞിനെ രക്ഷിക്കാൻ ട്രെയിന് മുന്നിൽ ചാടി യുവാവ്; ധീരതയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

February 12, 2022
6 minutes Read

മരപ്പണിക്കാരനായ മുഹമ്മദ് മെഹബൂബിന് എന്നത്തേയും പോലെ ഒരു സാധാരണ ദിവസമായിരുന്നു അന്ന്. ഭോപ്പാലിലെ ബർഖേഡി പ്രദേശത്തുള്ള ഫാക്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സമയം. റെയിൽവേ പാളങ്ങൾ കടന്ന് വേണം മുഹമ്മദിന് വീട്ടിൽ എത്താൻ. എന്നാൽ തന്നെ കാത്തിരിക്കുന്നത് മറ്റൊന്നാണെന്ന് അറിയാതെ മുഹമ്മദ് നടന്നു.

മടക്കയാത്രയിൽ ചില കാൽനടയാത്രക്കാരും മുഹമ്മദിനൊപ്പമുണ്ട്. ദൂരെ നിന്നും ഒരു ഗുഡ്‌സ് ട്രെയിൻ്റെ ശബ്ദവും കേൾക്കാം. ട്രെയിൻ കടന്നുപോകാൻ അവർ പാളത്തിൽ നിന്നും മാറി. ട്രെയിൻ അടുത്തേക്ക് പാഞ്ഞു വരുന്നത് സംഘം കാണുന്നുണ്ട്. അപ്രതീക്ഷിതമായി മാതാപിതാക്കളോടൊപ്പം നിൽക്കുകയായിരുന്ന പെൺകുട്ടി ട്രാക്കിൽ വീഴുന്നത് കണ്ട് 37 കാരൻ സ്തംഭിച്ചു. ഫെബ്രുവരി അഞ്ചിനാണ് സംഭവം നടക്കുന്നത്.

അമ്പരന്നുപോയ കാഴ്ചക്കാരുടെ ഇടയിൽ ധീരനായ മുഹമ്മദ് മെഹബൂബ് സ്വന്തം ജീവനെക്കുറിച്ച് ചിന്തിക്കാതെ എഴുന്നേൽക്കാൻ പാടുപെടുന്ന പെൺകുട്ടിയുടെ നേരെ കുതിച്ചു. പെൺകുട്ടിയെ ട്രാക്കിന് പുറത്തെത്തിക്കാൻ സമയമില്ലെന്ന് മനസ്സിലാക്കിയ മുഹമ്മദ് കുട്ടിയെ നടുവിലേക്ക് വലിച്ചു. അപ്പോഴേക്കും ട്രെയിൻ അടുത്തെത്തിയിരുന്നു. പിന്നെ കുഞ്ഞിനെ ചേർത്ത് പിടിച്ചു അയാൾ ട്രാക്കിന് നടുവിൽ കിടന്നു.

വീരോചിതമായ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. മെഹബൂബ് പെൺകുട്ടിയുടെ കൈപിടിച്ച് ട്രെയിന് അടിയിൽ കിടക്കുന്നത് വിഡിയോയിൽ വ്യക്തമാണ്.

Story Highlights: bhopal-man-dives-under-moving-train-to-save-girl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top