കാറോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാം; നിയമം കൊണ്ടുവരുമെന്ന് നിതിന്‍ ഗഡ്കരി

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫോണ്‍ പോക്കറ്റിലാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹാന്‍ഡ്സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ട്രാഫിക് പൊലീസ് ഇതിന്റെ പേരില്‍ ചുമത്തുന്ന നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.
Read Also : 1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…
ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാറുകളില്‍ മുന്നിലേക്ക് തിരിഞ്ഞിട്ടുള്ള ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. കാറിന്റെ പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പുതിയ നിബന്ധന എന്നാണ് നിലവില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. നിലവില്‍, മിക്ക കാറുകളിലും മുന്‍ സീറ്റുകളിലും രണ്ട് പിന്‍ സീറ്റുകളിലും മാത്രമാണ് ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ ഉള്ളത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് കാര്‍ നിര്‍മ്മാതാക്കളോട് പറയുമെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
Story Highlights: driving-while-talking-on-the-phone-might-soon-be-legal-nitin-gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here