1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…

ജനനം പോലെ തന്നെ ആഘോഷമാണ് കുട്ടികൾക്ക് പേരിടുന്നത്. എല്ലാവരും കൂടി ചേർന്നിരുന്ന് ആലോചിച്ച് ഏറ്റവും ബെസ്റ്റായിട്ടുള്ള പേര് തന്റെ മക്കൾക്ക് നൽകണമെന്നാണ് മിക്ക മാതാപിതാക്കളും ആഗ്രഹിക്കാറ്. പേരിനൊപ്പം തന്നെ വിളിക്കാൻ എളുപ്പത്തിന് ഒരു ഓമനപ്പേരും നമ്മൾ കണ്ടുപിടിക്കും.എന്നാൽ ഒരു വെറൈറ്റി പേരിന്റെ കഥയാണ് ഇന്ന് നമ്മൾ പറയാൻ പോകുന്നത്. തനിക്ക് ജനിക്കുന്ന കുഞ്ഞിന് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ പേര് നൽകണമെന്നായിരുന്നു ഇവരുടെ ആഗ്രഹം. ആഗ്രഹം പോലെ തന്നെ ഏറ്റവും നീളം കൂടിയ പേര് തന്റെ മകൾക്ക് നൽകി. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡും ഈ പേര് സ്വന്തമാക്കിയിട്ടുണ്ട്.
സാന്ദ്ര വില്യംസ് എന്ന യുവതിയാണ് തന്റെ മകൾക്ക് ഇങ്ങനെയൊരു പേര് നൽകി ഗിന്നസ് ബുക്കിൽ പേരിന് ഇടം നേടി കൊടുത്തത്. 1984 സെപ്റ്റംബർ 12 നാണ് ഇവർക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. സാന്ദ്ര ജനന സർട്ടിഫിക്കറ്റിൽ മകൾക്ക് നൽകിയ പേര് Rhoshandiatellyneshiaunneveshenk Koyaanisquatsiuth William എന്നാണ്. എന്നാൽ മൂന്നാഴ്ചയ്ക്ക് ശേഷം 36 അക്ഷരമുള്ള മറ്റൊരു പേരും ഈ പേരിനൊപ്പം സാന്ദ്ര ചേർത്തു. ഇപ്പോൾ മൊത്തം 1019 അക്ഷരങ്ങളുള്ള പേരാണ് മകളുടെ മുഴുവൻ പേര്.
മകളുടെ ജനന സർട്ടിഫിക്കറ്റിന് 2 അടി നീളം ഉണ്ടായിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും നീളം കൂടിയ പേരിന് ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡും നേടി. പേര് ഇതാണെങ്കിലും ആരും ഈ പേരിൽ വിളിക്കാറില്ല എന്നതാണ് മറ്റൊരു വസ്തുത. സുഹൃത്തുക്കളും കുടുംബവുമെല്ലാം ജെയ്മി എന്നാണ് അവളെ വിളിക്കാറ്. ഒരുപാട് കഷ്ടപ്പെട്ടാണ് ജെയ്മി തന്റെ സ്വന്തം പേര് പഠിച്ചെടുത്തത്. പേര് ആദ്യം റെക്കോർഡ് ചെയ്ത് ആവർത്തിച്ച് കേട്ടാണ് ഈ പേര് പഠിച്ചെടുത്തത്.
ഇങ്ങനെയൊരു പേര് വന്നതിന് ശേഷം ടെക്സസിൽ പുതിയ നിയമവും പാസ്സായി. മക്കൾക്ക് പേര് നൽകുമ്പോൾ സർട്ടിഫിക്കറ്റ് ഫോമിൽ ഒതുങ്ങുന്ന പേരായിരിയ്ക്കണം ഇടേണ്ടത് എന്നാണ് നിയമം. ഇതാണ് ജെയ്മിയുടെ സർട്ടിഫിക്കറ്റിൽ നൽകിയ പേര് Rhoshandiatellyneshiaunneveshenkescianneshaimondrischlyndasaccarnaerenquellenendrasame cashaunettethalemeicoleshiwhalhinive’onchellecaundenesheaalausondrilynnejeanetrimyranae kuesaundrilynnezekeriakenvaunetradevonneyavondalatarneskcaevontaepreonkeinesceellavia velzadawnefriendsettajessicannelesciajoyvaelloydietteyvettesparklenesceaundrieaquenttae katilyaevea’shauwneoraliaevaekizzieshiyjuanewandalecciannereneitheliapreciousnesceverron eccaloveliatyronevekacarrionnehenriettaescecleonpatrarutheliacharsalynnmeokcamonaeloiesaly nnecsiannemerciadellesciaustillaparissalondonveshadenequamonecaalexetiozetiaquaniaen glaundneshiafrancethosharomeshaunnehawaineakowethauandavernellchishankcarlinaa ddoneillesciachristondrafawndrealaotrelleoctavionnemiariasarahtashabnequckagailenaxe teshiataharadaponsadeloriakoentescacraigneckadellanierstellavonnemyiatangoneshiadian acorvettinagodtawndrashirlenescekilokoneyasharrontannamyantoniaaquinettesequio adaurilessiaquatandamerceddiamaebellecescajamesauwnneltomecapolotyoa johny aetheodoradilcyana.
Story Highlights : Guinness book of world record for world’s longest name
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here