ബേബി എബി മുംബൈയിൽ; 9 കോടി രൂപയ്ക്ക് ഷാരൂഖ് ഖാൻ പഞ്ചാബിൽ

ബേബി എബി എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ഡെവാൾഡ് ബ്രെവിസ് മുംബൈ ഇന്ത്യൻസിൽ. 3 കോടി രൂപയ്ക്കാണ് ഇക്കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ മികച്ച താരമായ ബ്രെവിസിനെ മുംബൈ ലേലം കൊണ്ടത്. 20 ലക്ഷം രൂപ ആയിരുന്നു താരത്തിൻ്റെ അടിസ്ഥാന വില. താരത്തെ താരത്തെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ സ്വന്തമാക്കുമെന്ന് കരുതപ്പെട്ടിരുന്നു എങ്കിലും ലേലത്തിൽ ആർസിബി പങ്കെടുക്കുക പോലും ചെയ്യാതിരുന്നത് അത്ഭുതമായി. (ipl 2022 auction update)
തമിഴ്നാട് ബാറ്റർ ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് നിലനിർത്തി. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് ഷാരൂഖ് ഖാനെ 9 കോടി രൂപ മുടക്കി പഞ്ചാബ് നിലനിർത്തിയത്. തുടക്കത്തിൽ കൊൽക്കത്തയും ചെന്നൈയും തമ്മിലായിരുന്നു പോര്. പിന്നീട് കൊൽക്കത്ത പിന്മാറുകയും പഞ്ചാബ് എത്തുകയുമായിരുന്നു.
Read Also : മുജീബ് റഹ്മാനും ആദം സാമ്പയും ആദിൽ റഷീദും അൺസോൾഡ്; ശർദ്ദുൽ താക്കൂറിന് 10.75 കോടി രൂപ
പ്രിയം ഗാർഗിനെ 20 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് നിലനിർത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കർണാടകയ്ക്കായി വെടിക്കെട്ട് പ്രകടനം നടത്തിയ അഭിനവ് മനോഹറിനെ 2.60 കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസ് ടീമിലെത്തിച്ചു. ആന്ദ്രപ്രദേശ് ബാറ്റർ അശ്വിൻ ഹെബ്ബാറിനെ 20 ലക്ഷം രൂപയ്ക്ക് ഡൽഹി സ്വന്തമാക്കി. അസം ക്യാപ്റ്റൻ റിയൻ പരഗിനെ 3.80 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തി. കഴിഞ്ഞ സീസണിൽ കൊൽക്കത്തയിൽ കളിച്ച മഹാരാഷ്ട്ര താരം രാഹുൽ ത്രിപാഠി 8.50 കോടി രൂപയ്ക്ക് സൺറൈസേഴ്സിലെത്തി. പഞ്ചാബ് ഓൾറൗണ്ടർ അഭിഷേക് ശർമ്മയെ 6.50 കോടി രൂപയ്ക്ക് സൺറൈസേഴ്സ് നിലനിർത്തി. മുൻ പഞ്ചാബ് കിംഗ്സ് താരവും മുംബൈ ബാറ്ററുമായ സർഫറാസ് ഖാൻ 20 ലക്ഷം രൂപയ്ക്ക് ഡൽഹിയിലെത്തി. യുപി ഓൾറൗണ്ടർ ശിവം മവിയെ 7.25 കോടി രൂപയ്ക്ക് കൊൽക്കത്ത നിലനിർത്തി.
കഴിഞ്ഞ സീസണിൽ ആർസിബിയിൽ കളിച്ച രജത് പാടിദാർ അൺസോൾഡ് ആയി. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ സാം ബില്ലിങ്സ്, തമിഴ്നാട് ബാറ്റർ ഹരി നിശാന്ത്, പഞ്ചാബ് ബാറ്റർ അന്മോൾപ്രീത് സിംഗ് എന്നിവരെയും ആരും വാങ്ങിയില്ല.
Story Highlights: ipl 2022 auction update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here