Advertisement

മുജീബ് റഹ്മാനും ആദം സാമ്പയും ആദിൽ റഷീദും അൺസോൾഡ്; ശർദ്ദുൽ താക്കൂറിന് 10.75 കോടി രൂപ

February 12, 2022
Google News 2 minutes Read
ipl auction 2022 live

മികച്ച സ്പിന്നർമാരായ മുജീബ് റഹ്മാനും ആസം സാമ്പയും ആദിൽ റഷീദും ഐപിഎൽ ലേലത്തിൽ അൺസോൾഡായി. ഐസിസി റാങ്കിംഗിൽ അഫ്ഗാൻ താരം മുജീബ് റഹ്മാൻ ഏഴാമതും ഓസീസ് താരം സാമ്പ നാലാമതുമാണ്. മൂന്നാം റാങ്കുകാരനും ഇംഗ്ലണ്ട് സ്പിന്നറുമായ ആദിൽ റഷീദിനെയും ആരും ലേലം കൊണ്ടില്ല. ഉമേഷ് യാദവ്, സാം ബില്ലിങ്സ്, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, മുഹമ്മദ് നബി, അമിത് മിശ്ര എന്നിവരും അൺസോൾഡ് ആയി. ഇന്ത്യൻ താരം കുൽദീപ് യാദവിനെ 2 കോടി രൂപയ്ക്ക് ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. (ipl auction 2022 live)

ഇന്ത്യൻ പേസർ ശർദ്ദുൽ താക്കൂറിനെയും ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെയും ഡൽഹി ടീമിലെത്തിച്ചു. താക്കൂറിന് 10.75 കോടി രൂപ ലഭിച്ചപ്പോൾ മുസ്തഫിസുറിനെ 2 കോടി രൂപയ്ക്കാണ് ഡൽഹി സ്വന്തമാക്കിയത്. രാഹുൽ ചഹാറിനെ 5.25 കോടി രൂപ മുടക്കി പഞ്ചാബ് കിംഗ്സ് ടീമിലെത്തിച്ചു. ആർസിബിയുടെ മുൻ താരം യുസ്‌വേന്ദ്ര ചഹാലിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 6.50 കോടി രൂപയാണ് താരത്തിനായി രാജസ്ഥാൻ മുടക്കിയത്.

കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ച ദീപക് ചഹാറിന് 14 കോടി രൂപ ലഭിച്ചപ്പോൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് 10 കോടി രൂപ ലഭിച്ചു. ചെന്നൈ തന്നെയാണ് ഉയർന്ന തുക മുടക്കി ദീപകിനെ ടീമിൽ നിലനിർത്തിയത്. പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.

Read Also : ദീപക് ചഹാറിനു 14 കോടി; പ്രസിദ്ധ് കൃഷ്ണയ്ക്ക് 10 കോടി: നേട്ടമുണ്ടാക്കി പേസർമാർ

ടി നടരാജനെ 4 കോടി രൂപയ്ക്ക് സൺറൈസേഴ്സ് നിലനിർത്തി. ദിനേഷ് കാർത്തിക് 5.50 കോടി രൂപർക്ക് ആർസിബിയിലെത്തി. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിനെ 7.50 കോടി രൂപയ്ക്ക് ലക്നൗ ടീമിലെത്തിച്ചപ്പോൾ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് 7.75 കോടി രൂപ മുടക്കി ആർസിബി സന്തമാക്കി. ലോക്കി ഫെർഗൂസന് 10 കോടി രൂപ ലഭിച്ചു. ഗുജറാത്ത് ടൈറ്റൻസ് ആണ് ഫെർഗൂസനു വേണ്ടി പണമെറിഞ്ഞത്. ഭുവനേശ്വർ കുമാറിനെ 4.20 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി.

Story Highlights: ipl auction 2022 live updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here