ദീപക് ചഹാറിനു 14 കോടി; പ്രസിദ്ധ് കൃഷ്ണയ്ക്ക് 10 കോടി: നേട്ടമുണ്ടാക്കി പേസർമാർ

ഐപിഎൽ ലേലത്തിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ പേസർമാർ. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ച ദീപക് ചഹാറിന് 14 കോടി രൂപ ലഭിച്ചപ്പോൾ പ്രസിദ്ധ് കൃഷ്ണയ്ക്ക് 10 കോടി രൂപ ലഭിച്ചു. ചെന്നൈ തന്നെയാണ് ഉയർന്ന തുക മുടക്കി ദീപകിനെ ടീമിൽ നിലനിർത്തിയത്. പ്രസിദ്ധ് കൃഷ്ണയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. (ipl auction live update)
ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ഫ്രാഞ്ചൈസികളുടെ കടുത്ത വെല്ലുവിളി മറികടന്നാണ് ചെന്നൈ ദീപക് ചഹാറിനെ നിലനിർത്തിയത്. 2 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി ഡൽഹിയും ഹൈദരാബാദും തമ്മിലായിരുന്നു ആദ്യത്തെ പോര്. 11 കോടിയിൽ ചെന്നൈ എത്തി. 13.25 കോടി എത്തിയപ്പോൾ രാജസ്ഥാനും ഒന്ന് ശ്രമിച്ചു. പക്ഷേ, ചെന്നൈ വിട്ടുകൊടുത്തില്ല. കഴിഞ്ഞ സീസൺ വരെ 80 ലക്ഷം രൂപ ആയിരുന്നു ദീപകിനു ലഭിച്ചിരുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളാണ് രാജസ്ഥാനൊപ്പം പ്രസിദ്ധ് കൃഷ്ണയ്ക്കായി ശ്രമിച്ചത്. ഒടുവിൽ രാജസ്ഥാൻ തന്നെ 10 കോടി രൂപയ്ക്ക് താരത്തെ ടീമിലെത്തിച്ചു. ഒരു കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന പ്രസിദ്ധ് കഴിഞ്ഞ സീസണിൽ 20 ലക്ഷം രൂപയ്ക്കാണ് കൊൽക്കത്തയിൽ കളിച്ചത്.
Read Also : രാജസ്ഥാനിൽ സഞ്ജുവിന്റെ ബാറ്റിംഗ് പൊസിഷൻ മാറും; സ്ഥിരീകരിച്ച് ഫ്രാഞ്ചൈസി ഉടമ
ടി നടരാജനെ 4 കോടി രൂപയ്ക്ക് സൺറൈസേഴ്സ് നിലനിർത്തി. ദിനേഷ് കാർത്തിക് 5.50 കോടി രൂപർക്ക് ആർസിബിയിലെത്തി. ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിനെ 7.50 കോടി രൂപയ്ക്ക് ലക്നൗ ടീമിലെത്തിച്ചപ്പോൾ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് 7.75 കോടി രൂപ മുടക്കി ആർസിബി സന്തമാക്കി. ലോക്കി ഫെർഗൂസന് 10 കോടി രൂപ ലഭിച്ചു. ഗുജറാത്ത് ടൈറ്റൻസ് ആണ് ഫെർഗൂസനു വേണ്ടി പണമെറിഞ്ഞത്. ഭുവനേശ്വർ കുമാറിനെ 4.20 കോടി രൂപയ്ക്ക് സൺറൈസേഴ്സ് സ്വന്തമാക്കി.
ഉമേഷ് യാദവ്, സാം ബില്ലിങ്സ്, വൃദ്ധിമാൻ സാഹ, മാത്യു വെയ്ഡ്, മുഹമ്മദ് നബി എന്നിവർ അൺസോൾഡ് ആയി.
Story Highlights: ipl auction live updateTirupur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here