Advertisement

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്; ലിസ്റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികൾ

February 12, 2022
1 minute Read

ഐപിഎൽ പതിനഞ്ചാം സീസൺ മെഗാ താരലേലേം ഇന്ന്. രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവിലാണ് ലേലം. രണ്ട് ദിനങ്ങളിലായി 10 ഫ്രാഞ്ചൈസികളുടെ ലേലംവിളിയാണ് ബെംഗളൂരുവില്‍ നടക്കുക. ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് 12 മണിക്ക് ലേലം ആരംഭിക്കും. 11 മണിമുതല്‍ ഔദ്യോഗിക ബ്രോഡ്‌കാസ്‌റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ താരലേലേം ആരാധകര്‍ക്ക് നേരില്‍ വീക്ഷിക്കാം. താരലേലത്തിന്‍റെ ആദ്യദിനം 161 കളിക്കാര്‍ ഫ്രാഞ്ചൈസികള്‍ക്ക് മുന്നിലെത്തും. ലിസ്റ്റിൽ ശ്രീശാന്ത് ഉൾപ്പെടെ 7 മലയാളികൾ ഉണ്ട്.

പാറ്റ് കമ്മിന്‍സ്, ക്വിന്‍റൺ ഡി കോക്ക്, ആര്‍ അശ്വിന്‍, ട്രെന്‍റ് ബോള്‍ട്ട്, ശിഖര്‍ ധവാന്‍, ഫാഫ് ഡുപ്ലെസി, ശ്രേയസ് അയ്യര്‍, കാഗിസോ റബാഡ, മുഹമ്മദ് ഷമി, ഡേവിഡ് വാര്‍ണര്‍ എന്നീ താരങ്ങളുടെ ലേലം ആണ് ആദ്യം നടക്കുക. വിക്കറ്റ് കീപ്പർ ഇഷാന്‍ കിഷന്‍, സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, പേസര്‍മാരായ ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ എന്നീ ഇന്ത്യന്‍ താരങ്ങള്‍ക്കായി വാശിയേറിയ ലേലം ഉറപ്പാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും ഷാരൂഖ് ഖാന്‍, ആവേശ് ഖാന്‍ എന്നിവര്‍ക്കും കഴിഞ്ഞ സീസണില്‍ വിക്കറ്റ് വേട്ടയില്‍ തിളങ്ങിയ ഹര്‍ഷൽ പട്ടേലിനായും മിക്ക ടീമുകളും രംഗത്തെത്തും.

Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…

റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്, കെ എം ആസിഫ്, ബേസിൽ തമ്പി, സച്ചിന്‍ ബേബി എന്നീ കേരള താരങ്ങളുടെ ലേലവും ആദ്യ ദിനം പ്രതീക്ഷിക്കുന്നുണ്ട്. ശ്രീശാന്തിന്‍റെ പേര് രണ്ടാം ദിനം ആയിരിക്കും. പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകള്‍ നായകനെ പ്രഖ്യാപിക്കാതെയാണ് താരലേലത്തിനെത്തുക.

Story Highlights: ipl-auction-2022-starting-bengaluru-on-today-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top