Advertisement

ഹിജാബ് വിഷയം: ഗവര്‍ണറിൽ നിന്ന് ഇതേ പ്രതീക്ഷിക്കുന്നുള്ളൂ: മുസ്‌ലിം ലീഗ്

February 12, 2022
Google News 1 minute Read

ഹിജാബ് വിഷയത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ്. ഗവർണർ ഇതിന് മുൻപും ശരി അത്ത് നിയമങ്ങൾക്ക് എതിരെ നിലപാടെടുത്തിട്ടുണ്ട്. ഗവർണറിൽ നിന്നും ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മുസ്‌ലിം ലീഗ്. കൂടാതെ ഹിജാബ് മത വിഷയമല്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. അതേസമയം, ഗവര്‍ണറുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസ് ശൈലിയെന്ന് കെ.മുരളീധരന്‍ എം.പി.

Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?

ഒരു ഗവർണർ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തിൽ അദ്ദേഹം പറഞ്ഞതെന്ന് മുരളീധരൻ വിമർശിച്ചു. ​ഗവർണറുടേത് സെക്യുലർ ശൈലിയല്ല. ഈ ശൈലി തുടർന്നാൽ ഗവർണർക്ക് എതിരെ പ്രക്ഷോഭം നടത്താൻ യുഡിഎഫ് നിർബന്ധിതർ ആകും സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്.

സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയാണ് നടത്തിയത്. ​ഗവർണർ ഇത്തരത്തിൽ തരം താഴാൻ പാടില്ല. ആചാരങ്ങൾ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനത്തിന്റേത് എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു.

Story Highlights: muslimleague-against-governor-hijab-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here