Advertisement

വാലന്റൈൻസ് ഡേ ഓഫറുകളുമായി മൈജി

February 12, 2022
3 minutes Read
Myg my jodi offer valentines day

വാലന്റൈൻസ് ഡേ സ്‌പെഷ്യൽ മൈ ജോഡി ഓഫറുമായി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ & ഹോം അപ്ലയൻസസ് റീട്ടെയിൽ ശ്യംഖലയായ മൈജി. ( MyG my jodi offer valentines day )

കേരളത്തിലുടനീളമുള്ള മൈജി/ മൈജി ഫ്യുച്ചർ സ്റ്റോറുകളിൽ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളുടെ വിപുലമായ കളക്ഷൻ ആകർഷകമായ വിലക്കുറവിൽ ഒരുക്കിയിരിക്കുന്നു. മൈ ജോഡി ഓഫറിൽ പ്രൊഡക്ടുകൾ വാങ്ങുമ്പോൾ അനുബന്ധ ഉത്പന്നങ്ങൾ വമ്പിച്ച വിലക്കുറവിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

മൈജി സ്റ്റോറുകളിൽ ലഭ്യമായ സ്മാർട്ട് ഫോൺ, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ഏ.സി., ആക്‌സസറീസ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ ലോകോത്തര ബ്രാൻഡുകളുടെ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കിച്ചൻ അപ്ലയൻസുകൾ തുടങ്ങിയവയും വമ്പൻ ഓഫറുകളോടെ ഉപഭോക്താക്കൾക്കായി ഒരുങ്ങിക്കഴിഞ്ഞു.

Read Also : ആകര്‍ഷകമായ വിലക്കുറവും പുത്തന്‍ ഓഫറുകളുമായി മൈജി& മൈജി ഫ്യൂച്ചര്‍

ഉത്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾക്ക് പുറമെ മൈജിയിൽ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. കൂടാതെ ഗാഡ്ജറ്റുകൾ വേഗത്തിലും വിശ്വാസ്യതയിലും സർവീസ് ചെയ്യുന്ന മൈജി കെയറും എല്ലാ ഷോറൂമുകളുടെയും ഭാഗമായി പ്രവർത്തിക്കുന്നു. എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്‌സ്‌ചേഞ്ച് പ്ലാനുകൾ, ഉൽപന്നങ്ങൾക്ക് മൈജി നൽകുന്ന അധിക വാറണ്ടിയുമായി എക്സ്റ്റൻഡഡ് പ്ലാനുകൾ, ഫോൺ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവയെല്ലാം ഈ ദിനങ്ങളിലും ലഭ്യമാണ്.

ഉപഭോക്താക്കൾക്കായി നിരവധി ഫിനാൻസ് സ്‌കീമുകളും ഒരുക്കിയിരിക്കുന്നു. അതിവേഗം ലോൺ, 100% ലോൺ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കുന്നു . www.myg.in എന്ന വെബ്‌സൈറ്റിൽ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയൻസോടെ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാം. ഓൺലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാൽ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉൽപന്നങ്ങൾ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.

Story Highlights: MyG my jodi offer valentines day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top