രാജ്യത്ത് പുതിയ 50,407 കൊവിഡ് കേസുകള്‍; 804 മരണം

രാജ്യത്ത് 50,407 പുതിയ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ, രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 6,10,443 ആണ്. ആകെ കേസുകളുടെ 1.43 % പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 1,36,962 പേര്‍ ഇന്നലെ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയപ്പോള്‍ ആകെ രോഗമുക്തരായവരുടെ എണ്ണം 4,14,68,120 ത്തിലേക്കെത്തി. 97.37 ശതമാനമാണ് ഇന്ത്യയിലെ ആകെ രോഗമുക്തി നിരക്ക്.
വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,07,981 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു. 804 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 14,50,532 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. 3.48 ശതമാനമാണ് ടിപിആര്‍. 1,72,29,47,688 ഡോസ് കൊവിഡ് വാക്‌സിനാണ് ഇതിനോടകം ഇന്ത്യയില്‍ വിതരണം ചെയ്തത്.
Read Also : പ്രതിരോധശേഷി കൂട്ടാം, അറിയാം ഓറഞ്ച് കഴിച്ചാലുള്ള മറ്റ് ആരോഗ്യ ഗുണങ്ങള്‍
അതിനിടെ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിച്ചു. ഉത്സവങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചു. പരമാവധി 1500 പേര്‍ക്ക് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ഇനി അനുമതി ഉണ്ടാവും. ആറ്റുകാല്‍ പൊങ്കാല, മാരാമണ്‍ കണ്‍വെന്‍ഷന്‍, ആലുവ ശിവരാത്രി അടക്കം ഉള്ള ഉത്സവങ്ങളിലാണ് ഇളവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അങ്കണവാടികള്‍ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502, തൃശൂര്‍ 1357, കോഴിക്കോട് 1258, ആലപ്പുഴ 1036, ഇടുക്കി 831, പത്തനംതിട്ട 785, മലപ്പുറം 750, പാലക്കാട് 686, കണ്ണൂര്‍ 633, വയനാട് 557, കാസര്‍ഗോഡ് 256 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights: national covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here