ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയിൽ എത്തിച്ചു;
നമ്പർ 18 ഹോട്ടലിലെ പീഡനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി

നമ്പർ 18 ഹോട്ടലിലെ പീഡനവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി പെൺകുട്ടി. ജോലി വാഗ്ദാനം ചെയ്താണ് കൊച്ചിയിൽ എത്തിച്ചതെന്ന് പെൺകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുന്നത് കണ്ടു. തനിക്ക് മയക്കുമരുന്ന് നൽകാൻ ശ്രമിച്ചത് അഞ്ജലിയാണെന്ന് പെൺകുട്ടി വ്യക്തമാക്കി.
കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തിരിക്കുന്നത്. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനെയും സൈജുവിന്റെ സുഹൃത്ത് അഞ്ജലിയെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് റോയി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മോഡലുകളുടെ അപകടമരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.കേസ് മോഡലുകളുടെ അപകടമരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരിക്കുന്നത്.
Read Also : ബലാത്സംഗക്കേസ്: നാവികസേനാ ഉദ്യോഗസ്ഥനെ വെറുതെവിട്ടു
മോഡലുകളുടെ അപകടമരണം സംബന്ധിച്ച കേസിൽ റോയിയും സൈജുവും പ്രതികളാണ്. ഇതുകൂടാതെ സൈജുവിനെതിരേ ലഹരി ഉപയോഗവും ലഹരിയുടെ വ്യാപാരവും സംബന്ധിച്ച് ഏഴ് കേസുകളും വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Story Highlights: number 18 hotel kochi rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here