ആയിരം പൂര്‍ണചന്ദ്രന്മാരുടെ ശോഭയുമായി പെരുമ്പടവം ശ്രീധരന്‍

ആയുസിന്റെ പുസ്തകത്തില്‍ ആയിരം പൂര്‍ണചന്ദ്രന്മാരുടെ ശോഭയുമായി കഥയുടെ കാവ്യശില്‍പ്പി. കാവ്യാത്മകമായ എഴുത്തിന്റെ ഏഴാംവാതില്‍ തുറന്ന മലയാളികളുടെ സങ്കീര്‍ത്തനക്കാരന്‍, മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍ ഇന്ന് ശതാഭിഷിക്ഷിതനാവുകയാണ്. 1938 ഫെബ്രുവരി 12 ആണ് രേഖകള്‍ പ്രകാരം പെരുമ്പടവത്തിന്റെ ജന്മദിനം. എന്നാല്‍, ഈ ജന്മദിനത്തിന് പിന്നിലും ഒരു കഥ പറയാനുണ്ട് പ്രിയപ്പെട്ട എഴുത്തുകാരന്.
Read Also : വി.ടി.ഭട്ടതിരിപ്പാടിന്റെ ഓര്‍മകള്‍ക്കിന്ന് നാല്‍പ്പത് വയസ്
താന്‍ ജനിച്ച തീയതി ഓര്‍ത്തു പറയാന്‍ അമ്മയ്ക്ക് കഴിവില്ല. പള്ളിക്കൂടത്തില്‍ ചേര്‍ക്കാന്‍ ചെല്ലുമ്പോള്‍ ഇവന്‍ എന്നു ജനിച്ചുവെന്ന് ചോദിച്ചപ്പോള്‍ പറയാന്‍ അമ്മയ്ക്ക് ഓര്‍മയില്ലെന്നും പെരുമ്പടവം പറയുന്നു. അപ്പോള്‍ അമ്മ പറയുകയാണ് താഴത്തെ കൊച്ച് ജനിച്ച് രണ്ട് ദിവസം കഴിഞ്ഞാനാണ് ഞാനുണ്ടായതെന്ന്. അങ്ങനെ അവിടെയിരിക്കുന്ന അധ്യാപകരാണ് തനിക്ക് ഈ വയസിരിക്കെട്ടെയെന്നു പറഞ്ഞ് ഒരു തീയതി ഇടുന്നത്. അങ്ങനെയാണ് തനിക്ക് ഈ ജനന തീയതി കിട്ടിയതെന്നും മലയാളത്തിന്റെ പ്രിയ കവി പറയുന്നു.
കൊവിഡ് കാലത്തെ ശതാഭിഷേകത്തെക്കുറിച്ച് ചോദിച്ചാല്‍ പുഞ്ചിരി തൂകിയ മറുപടി. അനുഭവിക്കുമ്പോള്‍ ഏറ്റവും അസഹ്യമായ ഒരു അനുഭവമായിട്ടാണ് ഇത് തോന്നുത്. നമ്മുടെ ദുരിതം നമ്മുടെ ദുര്‍വിധിയെന്നൊക്കെയാണ് തോന്നിയിട്ടുള്ളതെന്നും പെരുമ്പടവം പറയുന്നു.
കവിയുടെ ജീവിതത്തിലെ സംഘര്‍ഷവും വ്യഥയും സമൂഹവുമായുളള കലഹവുമൊക്കെ പ്രതിപാദിക്കുന്ന അവനി വാഴ്വ് കിനാവ് എന്ന പുതിയ കൃതി ഉടനെത്തും. പൂര്‍ണാരോഗ്യ സൗഖ്യത്തോടെ, എഴുത്തിന്റെ ലോകത്ത് ഇനിയുമേറെ പുതു വസന്തം തീര്‍ക്കാന്‍ പെരുമ്പടവത്തിനാകട്ടെയെന്ന പ്രതീക്ഷയിലാണ് സാഹിത്യലോകം.
Story Highlights: Perumbadavam Sreedharan with the radiance of a thousand full moons
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here