Advertisement

വി.ടി.ഭട്ടതിരിപ്പാടിന്റെ ഓര്‍മകള്‍ക്കിന്ന് നാല്‍പ്പത് വയസ്

February 12, 2022
Google News 2 minutes Read

നവോഥാന നായകനും സാമൂഹ്യപരിഷ്‌കകര്‍ത്താവുമായ വി.ടി.ഭട്ടതിരിപ്പാടിന്റെ ഓര്‍മകള്‍ക്കിന്ന് നാല്‍പ്പത് വയസ്. വി.ടിയുടെ സംഭാവനകള്‍ കേരളചരിത്രത്തിന്റ ഭാഗമാണ്. ആ സംഭാവനകള്‍ എക്കാലവും പ്രസക്തമാണ്. ‘അയ്യപ്പന്‍ കാവിലെ അന്തരീക്ഷത്തില്‍ തീയ്യാടി പെണ്‍കുട്ടി കൊളുത്തിത്തന്ന കെടാവിളക്കാണ് പില്‍ക്കാല ജീവിതത്തിലേക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയ മഹാജ്യോതിസ്സെന്നോര്‍ക്കുമ്പോള്‍ കൃതജ്ഞത കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു പോവുന്നു…’ കണ്ണീരും കിനാവും എന്ന ആത്മകഥയില്‍ വി.ടി കുറിച്ചിട്ട വരികളാണിത്. പുസ്തകത്തില്‍ കുറിച്ചിട്ട വരികളാണിത്.

Read Also : കൊല്ലം നഗരമധ്യത്തിലൊരു കാട്; 20 സെന്റ് ഭൂമിയിൽ തീർത്ത മിയാവാക്കി കാടുകൾ…

അത്യന്തം യാഥാസ്ഥിതികമായ കാലഘട്ടത്തില്‍ ജീവിക്കുകയും മനുഷ്യനെ മനുഷ്യനാക്കാന്‍ ജീവിതം മുഴുവന്‍ പ്രയത്‌നിക്കുകയും ചെയ്ത വി.ടി. അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവകാരിയായിരുന്നു. നമ്പൂതിരി സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലിനെതിരെ കൊടുങ്കാറ്റായി മാറി അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന പ്രശസ്ത നാടകം.

വിധവാ വിവാഹം പ്രോത്സാഹിപ്പിച്ചു. നമ്പൂതിരി സമുദായത്തില്‍ ആദ്യമായി വിധവാവിവാഹം നടത്താന്‍ മുന്‍കൈയെടുത്തു. തൊട്ടുകൂടായ്മയ്ക്കും ജാതീയ അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടി, മിശ്രഭോജനത്തിനും ക്ഷേത്ര പ്രവേശനത്തിനായുള്ള സമരത്തിലും മുന്‍ പന്തിയില്‍ നിന്നു. വിപ്ലവ വഴികളിലെ കെടാത്ത നാളമായി മാറി വിടിയിലെ എഴുത്തുകാരന്‍. വി.ടി. തെളിച്ച വെളിച്ചത്തിലൂടെയാണ് നാം ഇന്നും മുന്നോട്ട് പോകുന്നത്.

Story Highlights: Forty years to the memory of VT Bhattaraipad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here