ഓട്ടോക്കുള്ളിൽ ടാബ് മുതൽ ഫ്രിഡ്ജ് വരെ; ഇത് അണ്ണാദുരൈയുടെ സ്റ്റൈലൻ ഓട്ടോ…
ഓട്ടോയിൽ യാത്ര ചെയ്യാൻ മിക്കവർക്കും വളരെ ഇഷ്ടമാണ്. ആ ഓട്ടോകളിൽ എന്തെല്ലാം സൗകര്യങ്ങൾ നമുക്ക് ഏർപ്പെടുത്താൻ സാധിക്കും. ഓട്ടോകളിൽ അതിനുള്ള പരിമിതികൾ വളരെ കുറവാണ് എന്നത് സത്യം തന്നെയാണ്. എൽഇഡി ബൾബുകൾ വെച്ച് അലങ്കരിച്ച ഓട്ടോകൾ നമ്മൾ കണ്ടിട്ടുണ്ട്.. മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച ഓട്ടോകളും നമ്മൾ കണ്ടിട്ടുണ്ട്. ഇതിൽ കൂടുതൽ സൗകര്യങ്ങൾ ഒരു ഓട്ടോയ്ക്കുള്ളിൽ വെച്ച് പിടിപ്പിക്കാൻ സാധിക്കുമോ? സാധ്യത കുറവാണ് എന്ന ഉത്തരത്തിന് മുന്നേ നമുക്ക് ചെന്നൈയിലെ അണ്ണാദുരൈയുടെ ഓട്ടോയെ പരിചയപെടാം.
ചെന്നൈ അടയാറിലെ ഓട്ടോറിക്ഷക്കാരനാണ് അണ്ണാദുരൈ. ഒരു ഗതാഗത സംവിധാനത്തിലെ സജ്ജീകരണങ്ങളോടും അണ്ണാദുരെയുടെ വാഹനത്തെ താരതമ്യപ്പെടുത്താൻ സാധിക്കില്ല. അതിന് വ്യക്തമായ കാരണവുമുണ്ട്. കാരണം അതുക്കും മേലെയാണ് അണ്ണാദുരൈ. അണ്ണാദുരൈയുടെ ഓട്ടോയിലെ സൗകര്യങ്ങൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇന്റർനെറ്റ് കണക്ഷനും ടാബും തുടങ്ങി ഫ്രിഡ്ജ് വരെ ഈ ഓട്ടോയിലുണ്ട്. ഈ ഓട്ടോയുടെ അകം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.
35-40 മാഗസിനുകൾ ഇതിനകത്ത് ഉണ്ട്. ദിവസവും 8 ന്യൂസ് പേപ്പറും ഉണ്ടാകും. അത് രാവിലെ ആറെണ്ണം വൈകിട്ട് രണ്ട് എണ്ണവും വീതം. കൂടാതെ ലാപ്ടോപ്പ്, ഐപാഡ് പ്രോ, സാംസങ് ഗാലക്സി ടാബ്, ഫ്രിഡ്ജ് എന്നിവ ഈ ഓട്ടോറിക്ഷയ്ക്ക് അകത്തുണ്ട്. ഫ്രിഡ്ജിനകത്ത് വെള്ളവും കോക്കനട് വാട്ടറും കരുതിയിട്ടുണ്ട്. കൂടാതെ ഓട്ടോയിൽ ചോക്ലേറ്റും സ്‌നാക്‌സും ബിസ്കറ്റും കരുതിയിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം സൗജന്യമാണ് എന്നതാണ് ഈ ഓട്ടോയുടെ മറ്റൊരു പ്രത്യേകത.
മാത്രവുമല്ല, അധ്യാപകർ, ഡോക്ടർമാർ, നേഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ ഇവർക്കൊക്കെ ഈ ഓട്ടോയിൽ ഏതു സമയത്തും സൗജന്യമായി യാത്ര ചെയ്യാം. ജീവിതത്തിൽ ഇതിലൂടെ വന്ന മാറ്റത്തെ കുറിച്ച് ചോദിച്ചാൽ ആദ്യം ഞാൻ കസ്റ്റർമേഴ്സിനെ കാത്തുനിൽക്കുകയാണെങ്കിൽ ഇപ്പോൾ അതുമാറി അവരെന്നെ കാത്തുനിൽക്കുന്ന സ്ഥിതിയിലെത്തി. ഇതാണ് ഈ കാലയളവിൽ തനിക്ക് സംഭവിച്ച മാറ്റം എന്നും എന്നും അണ്ണാദുരൈ പറയുന്നു.
Read Also : 1019 അക്ഷരങ്ങളുള്ള പേര്, ജനന സർട്ടിഫിക്കറ്റിന്റെ നീളം 2 അടി; ഇതാണ് ലോകത്തിലെ നീളം കൂടിയ പേര്…
ഇന്ന് ഓട്ടോ ഡ്രൈവർ മാത്രമല്ല അണ്ണാദുരൈ. ബിസിനസ് തന്ത്രങ്ങൾ അറിയാൻ നിരവധി മൾട്ടി നാഷണൽ കമ്പനികൾ അണ്ണാദുരൈയെ സമീപിക്കാറുണ്ട്. അ ക്‌ളാസുകൾ എടുപ്പിക്കാറുണ്ട്. കസ്റ്റമറാണ് രാജാവ്. കസ്റ്റമറില്ലെങ്കിൽ ക്ലൈന്റോ എംപ്ലോയ്‌മെന്റോ ഇല്ല എന്നാണ് അണ്ണാദുരൈയുടെ പോളിസി. പന്ത്രണ്ടാം ക്‌ളാസ്സു വരെയാണ് അണ്ണാദുരൈയുടെ വിദ്യാഭ്യാസം. എന്തുകൊണ്ട് ഇങ്ങനെയൊക്കെ ചെയ്തു എന്നു ചോദിച്ചാൽ കൃത്യമായ ഉത്തരമുണ്ട് അണ്ണാദുരൈക്ക്. കസ്റ്റമറാണ് തനിക്ക് ഏറ്റവും പ്രധാനം. അവർക്ക് വേണ്ടിയാണ് ഇതെല്ലം. ഇനിയെന്താണ് ലക്ഷ്യമെന്ന് ചോദിച്ചാൽ മറുപടി ഇങ്ങനെ തന്നെ പോലെ നിരവധി അണ്ണാദുരൈമാരുണ്ടാവണം എന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.
അതിഥി ദേവോ ഭവഃ എന്നാണ് അണ്ണാദുരൈയുടെ പോളിസി. ഈ ഇരിക്കുന്ന മനുഷ്യൻ ചെറിയ മനുഷ്യൻ അല്ല.. ഒരു പക്ഷെ കുറച്ച് കഴിയുമ്പോൾ ലോകം അറിയുന്ന ഒരു വലിയ അണ്ണാദുരൈ ആയിമാറും.
Story Highlights: story of annadurai; the autoriksha driver
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here