Advertisement

ഓടുന്ന തീവണ്ടിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു; പാൻട്രി തൊഴിലാളി അറസ്റ്റിൽ

February 12, 2022
Google News 1 minute Read

ഓടുന്ന തീവണ്ടിയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്ത പാൻട്രി തൊഴിലാളി അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. ബെംഗളൂരുവിലെ യെശ്വന്ത്പൂർ മുതൽ ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ വരെ സർവീസ് നടത്തുന്ന സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ വച്ചാണ് തൊഴിലാളി 21 വയസ്സുകാരിയായ യുവതിയെ ബലാത്സംഗം ചെയ്തത്. ട്രെയിനിൽ ഒളിച്ചിരുന്ന ഇയാളെ പിന്നീട് ഝാൻസി റെയിൽവേ സ്റ്റേഷനിൽ വച്ച് പൊലീസ് പിടികൂടി.

മഹാരാഷ്ട്രയിലെ ഭുസവാലിൽ നിന്ന് ടിക്കറ്റെടുക്കാതെ എസി കോച്ചിൽ കയറിയ യുവതിയോട് ജനറൽ കോച്ചിലേക്ക് പോകാൻ ടിക്കറ്റ് എക്സാമിനർ നിർദ്ദേശിച്ചു. എന്നാൽ, ജനറൽ കോച്ചിനു പകരം പാൻട്രിയിലേക്കാണ് യുവതി പോയത്. ഇവിടെ വച്ച് യുവതിയെ തൊഴിലാളി ബലാത്സംഗം ചെയ്യുകയായിരുന്നു.

Story Highlights: Vendor Rapes Woman Moving Train

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here