നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

ആലുവ ദേശീയ പാതയിൽ നിയന്ത്രണം വിട്ട കാർ ചായക്കടയിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കളമശേരി ഗുഡ് ഷെഡ് തൊഴിലാളിയായ ആലുവ എടത്തല സ്വദേശി ബക്കറാണ് മരിച്ചത്.
Read Also : സൊമാറ്റോയുടെ ഉപഭോക്താക്കൾ സന്തുഷ്ടരാണ്; പക്ഷേ നിക്ഷേപകരോ?
അപകടത്തിൽ പരുക്കേറ്റ മറ്റ് മൂന്ന് പേർ ചികിത്സയിലാണ്. കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെയാണ് ബക്കർ ഉൾപ്പടെയുള്ളവരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറിയത്.ആലുവ-മുട്ടം തൈക്കാവിന് സമീപമാണ് അപകടം നടന്നത്.
പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികൾ ഉൾപ്പടെ 5 പേരാണ് കാറിലുണ്ടായിരുന്നത്.ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമായതെന്നാണ് കാറിലുണ്ടായിരുന്നവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Story Highlights: a-man-was-killed-when-his-car-rammed-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here