Advertisement

ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തി; യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം താഴേക്ക് വലിച്ചെറിഞ്ഞു

February 13, 2022
Google News 2 minutes Read

രാജസ്ഥാനിൽ ഡൽഹി സ്വദേശിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനശേഷം യുവതിയെ കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ട് കൊല്ലാനും ശ്രമം നടത്തി.നാല് പേർ ചേർന്നാണ് പീഡന ശേഷം യുവതിയെ കൈകൾ കെട്ടിയിട്ട് കെട്ടിടത്തിന് മുകളിൽ നിന്ന് തള്ളിയിട്ടത്. ജോലി വാഗ്‌ദാനം ചെയ്ത് വിളിച്ചുവരുത്തിയാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

Read Also : പാർട്ടിയുടെ മറവിൽ ലഹരിയും ചൂഷണവും; നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

പൊലീസ് സംഭവ സ്ഥലത്തെത്തി പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ചുരു റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു ദാരുണ സംഭവം.

Story Highlights: Delhi Woman Went To Rajasthan For Job ,Gang Raped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here