Advertisement

വിക്രമിനും ധ്രുവിനും വേണ്ടി മലയാളം പറഞ്ഞ മഹാന്മാർ

February 13, 2022
Google News 2 minutes Read
dubbing artists mahaan vikram

നടൻ വിക്രം, മകൻ ധ്രുവ് വിക്രം എന്നിവർ അഭിനയിച്ച മഹാൻ എന്ന സിനിമ ഇപ്പോൾ ഒടിടിയിൽ ശ്രദ്ധ നേടുകയാണ്. സിനിമയിൽ വിക്രമിനും ധ്രുവിനുമായി മലയാളം ഡബ് ചെയ്ത രണ്ട് പേരുണ്ട്. അനീഷ് ദേവും ബെന്നി അബ്രഹാമും. അനീഷ് ധ്രുവിനു ശബ്ദം നൽകിയപ്പോൾ ബെന്നി വിക്രമിനായി മലയാളം പറഞ്ഞു.

അഭിനയ മോഹവുമായാണ് അനീഷ് ദേവ് സിനിമാ മേഖലയിലെത്തുന്നത്. പക്ഷേ, ഡബിംഗിലേക്കിറങ്ങിയാൽ സിനിമയുമായി കൂടുതൽ അടുക്കാനാവുമെന്ന് മനസ്സിലാക്കിയ അനീഷ് ആ വഴിക്ക് നീങ്ങി. അങ്ങനെ തിരുവനന്തപുരത്ത് ഒരു കോഴ്സ് ചെയ്തു. അവിടെ നിന്ന് ഇറങ്ങിയിട്ട് ഡബിംഗ് സീരിയസായി ചെയ്യാമെന്ന് തീരുമാനിച്ചു. ബാംഗ്ലൂരിൽ ഉണ്ടായിരുന്ന ജോലി കളഞ്ഞ് അഭിനയിക്കാനായി നാട്ടിലെത്തിയ അനീഷ് നാട്ടിൽ അഡ്വർട്ടൈസിംഗ് ഏജൻസിയിൽ ജോലിക്ക് ചേർന്നു. ആ ജോലി രാജിവച്ചാണ് അനീഷ് മുഴുവൻ സമയ ഡബിംഗിലേക്കിറങ്ങിയത്. (dubbing artists mahaan vikram)

അനീഷ് ദേവ്

10 വർഷമായി അനീഷ് ഡബിംഗ് മേഖലയിലുണ്ട്. ഓൺ വോയിസ് വന്ന് തുടങ്ങിയ സമയമാണ്. മൊഴിമാറ്റ സിനിമകളാണ് ഏറെ ചെയ്തത്. സേതുപതി, ബിഗിൽ, മാരി 2, അവൻ ശ്രീമൻ നാരായണ, ദർബാർ, വേട്ട, കബാലി, എഫ്ഐആർ തുടങ്ങിയ സിനിമകൾക്കൊക്കെ ശബ്ദം കൊടുത്തു. മാരി 2വിൽ ധനുഷ് മലയാളം പറഞ്ഞത് അനീഷിൻ്റെ ശബ്ദത്തിലൂടെയാണ്. നായ് സേകർ എന്ന സിനിമയിലെ പ്രധാന താരത്തിനും അനീഷ് ശബ്ദം നൽകി. ആ സിനിമ റിലീസാകാനിരിക്കുന്നേയുള്ളൂ.

അനീഷ് ദേവ്

തിരുവനന്തപുരം കവടിയാറാണ് അനീഷിൻ്റെ വീട്. ഇപ്പോൾ 9 വർഷമായി കൊച്ചിയിലുണ്ട്. ചെന്നൈയിലെ ഒരു മലയാളി കുടുംബമാണ് മഹാനിലേക്ക് വേണ്ടി അനീഷിനെ വിളിച്ചത്. ഷിബു കല്ലാർ, ജോളി ഷിബു എന്ന ദമ്പതിമാർക്ക് അനീഷ് നന്ദി പറയുകയും ചെയ്യുന്നു.

13 വർഷങ്ങളോളമായി ബെന്നി ഡബിംഗ് മേഖലയിലുണ്ട്. പഴയ ഗായകനായിരുന്നു. അബദ്ധവശാൽ ഡബിംഗിലെത്തിപ്പെട്ടു. വിക്രമിനായി മഹാനിലും സാമി 2വിലും ഡബ് ചെയ്തു. അജിത്തിനാണ് കൂടുതൽ തബണ ശബ്ദം നൽകിയിരിക്കുന്നത്. 12ഓളം സിനിമകളിൽ അജിത്തിനു ശബ്ദം നൽകി. പ്രമുഖരായ പല നടന്മാർക്കും ശബ്ദം നൽകിയിട്ടുണ്ട്. പ്രഭാസ്, വിക്രം, അജിത്ത്, മഹേഷ് ബാബു, ശശി കുമാർ, വിക്രം പ്രഭു തുടങ്ങിയവരൊക്കെ ബെന്നിയിലൂടെ മലയാളം പറഞ്ഞു.

ബെന്നി അബ്രഹാം

പല സീരിയലുകളിലും ഡബ് ചെയ്തിട്ടുണ്ട്. മഹാഭാരതം സീരിയലിൽ കൃഷ്ണൻ്റെ ശബ്ദം ചെയ്തത് ബെന്നിയാണ്. ആദ്യ സമയത്ത് കൃഷ്ണന് വേറെ ആളായിരുന്നു ശബ്ദം നൽകിയത്. പിന്നീട് ഈ ദൗത്യം ബെന്നിയിലെത്തുകയായിരുന്നു. വേറെയും സീരിയലുകൾക്കായി ഇപ്പോൾ ഡബ് ചെയ്യുന്നുണ്ട്. ‘എൻ്റെ കുട്ടികളുടെ അച്ഛൻ’ എന്ന സീരിയലിൽ ബോബൻ ആലുമൂടനു വേണ്ടി ഡബ് ചെയ്യുന്നുണ്ട്. പിന്നെ പരസ്യങ്ങളുണ്ട്, പ്രമോസ് ഉണ്ട്.

ആളുകൾ തിരിച്ചറിയാറില്ല എന്ന സങ്കടം ബെന്നി പങ്കുവെക്കുന്നു. ഡബിംഗ് ആർട്ടിസ്റ്റിൻ്റെ പേരു പോലും പലപ്പോഴും എഴുതിക്കാണിക്കാറില്ല. ഭാഗ്യലക്ഷ്മി ചേച്ചിയാണ് അതിനെതിരെ പോരാടിയത്.

ബെന്നി അബ്രഹാം

പണ്ടത്തെ ഡബിംഗിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നും ബെന്നി പറയുന്നു. പണ്ടത്തെ ഡബിംഗ് കുറച്ച് ഡ്രമാറ്റിക്കായിരുന്നു. അന്നത്തെ ഡബിംഗുകളൊക്കെ ചെന്നൈയിലായിരുന്നു. ഇന്ന് അതൊക്കെ മാറി. അതിനനുസരിച്ച് നമ്മളും മാറി. പാട്ട് പാടുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് ഡബ് ചെയ്യാൻ. ഡബ് ചെയ്യുമ്പോൾ എല്ലാ ഭാവങ്ങളും കൊണ്ടുവരണം.

പാലക്കാട് വടക്കഞ്ചേരിയാണ് ബെന്നിയുടെ വീട്. ഇപ്പോൾ പക്ഷേ, കൊച്ചിയിലാണ് താമസം.

Story Highlights: dubbing artists in mahaan vikram movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here