Advertisement

67 കോടിയുടെ വായ്പാ തട്ടിപ്പ്; രത്‌നവ്യാപാരി സഞ്ജയ് അഗർവാൾ അറസ്റ്റിൽ

February 13, 2022
Google News 1 minute Read

വായ്പാ തട്ടിപ്പ് കേസിൽ ഘനശയംദാസ് ജെംസ് ആൻഡ് ജുവൽസിന്റെ മാനേജിംഗ് പാർട്ണർ സഞ്ജയ് അഗർവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) 67 കോടി രൂപ നഷ്ടം വരുത്തിയ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമാണ് അഗർവാളിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

“ഹൈദരാബാദിലെ എസ്ബിഐക്ക് 67 കോടി രൂപയുടെ നഷ്ടം വരുത്തിയ വായ്പാ തട്ടിപ്പ് കേസിൽ പിഎംഎൽഎ പ്രകാരം ഘനശയംദാസ് ജെംസ് ആൻഡ് ജുവൽസിന്റെ മാനേജിംഗ് പാർട്ണറായ സഞ്ജയ് അഗർവാളിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.” ഇഡി ട്വീറ്റ് ചെയ്തു. പ്രതികളെ കോടതി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തു എന്നും ഇഡി അറിയിച്ചു.

2010 ലും 2011 ലും ആണ് കുറ്റകൃത്യം നടക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ പേരിൽ വ്യാജ ബാങ്ക് ഗ്യാരന്റികളും കവർ ലെറ്ററുകളും സമർപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് അഗർവാൾ സ്വർണക്കട്ടി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വിപണിയിലെ വിവിധ ചെറുകിട വ്യാപാരികൾക്ക് സ്വർണം വിറ്റു. സഞ്ജയ് അഗർവാൾ എസ്ബിഐ, പിഎൻബി എന്നീ രണ്ട് ബാങ്കുകളെ കബളിപ്പിച്ചുവെന്നത് ശ്രദ്ധേയമാണ്.

Story Highlights: ed-arrests-hyderabad-jeweller

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here